സീനിയര്‍ നടന്‍ ഇത്തിക്കരപക്കിയായാല്‍ തന്റെ ഇമേജിനെ ബാധിക്കുമെന്ന് നിവിന്‍ ചിന്തിച്ചില്ലെന്ന് മോഹന്‍ലാല്‍; കൊച്ചുണ്ണിയുടെ ഗംഭീര മെയ്ക്കിംഗ് വീഡിയോ പുറത്ത്

3

കൊച്ചുണ്ണിയുടെ ഗംഭീര മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തെ കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും ഈ ഫീച്ചറൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Advertisements

തന്നേ പോലെ ഒരു സീനിയര്‍ നടന്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാല്‍ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിന്‍ കരുതിയില്ലെന്നും ചിത്രത്തെ കുറിച്ച മാത്രമാണ് അദ്ദേഹം ചിന്തിച്ചതെന്നും നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ മെയ്ക്കിംഗ് വീഡിയയോയില്‍ പറയുന്നുണ്ട്.

അതേസമയം, മലയാള സിനിമാചരിത്രത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാം ചിത്രമായി കായം കുളം കൊച്ചുണ്ണി റെക്കോഡിട്ടു. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകനു ശേഷം നൂറുകോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ മലയാള സിനിമയാണ് കായംകുളം കൊച്ചുണ്ണി. പുലിമുരുകന്‍ 150 കോടിയാണ് കളക്റ്റ് ചെയ്തത്.

യുവതാരം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ആഗോളതലത്തിലെ ചിത്രത്തിന്റെ ബിസിനസ് വഴിയാണ് നൂറു കോടി ക്ലബില്‍ പ്രവേശിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു.

161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Advertisement