പല മോശം വാക്കുകളും, വർത്തമാനങ്ങളും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; എന്നെ ഫ്രെയിമിൽ വെക്കുമ്പോൾ അഭംഗിയാകുമോ എന്ന് തോന്നി; മനസ് തുറന്ന് ഉണ്ണിമായ

357

സഹസംവിധായകയായും മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് ഉണ്ണിമായ. സിനിമാലോകത്ത് എത്തിയിട്ട് പത്തുവർഷത്തിലേറെ ആയെങ്കിലും സ്‌ക്രീനിൽ എത്താൻ ഏറെനാൾ കാത്തിരിക്കേണ്ടി വന്ന താരം കൂടിയാണ് ഉണ്ണിമായ. പറവയിലെ ടീച്ചറായി വന്ന് പ്രേക്ഷകരുടെ മനസിലും സന്തോഷം നിറച്ച ഉണ്ണിമായയെ തേടി സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു.

അതേസമയം, തന്റെ ജീവിതം വെള്ളിവെളിച്ചത്തിൽ കാണുന്നതുപോലെ സുഖകരമായിരുന്നില്ലെന്ന് പറയുകയാണ് ഉണ്ണിമായ. ചെറുപ്പത്തിൽ താൻ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ടെന്നാണ് ഉണ്ണിമായ പറയുന്നത്.

Advertisements

അഭിനയിക്കാൻ ഏറെ കൊതിച്ചിട്ടും കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ട് അത് പറയാൻ പറ്റാതെ പോയിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ഇതിന് ഞാൻ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമാണ്. ചെറുപ്പക്കാലത്ത് ചുറ്റുപാടുകളിൽ നിന്നും പല മോശം വാക്കുകളും, വർത്തമാനങ്ങളും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അനുഭവിച്ച് തന്നെയാണ് ഞാനും വളർന്നത്” എന്നാണ് ഉണ്ണിമായ പറയുന്നത്. സാമാന്യത്തിൽ കൂടുതൽ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാൾ എന്ന നിലയിൽ പല സ്ഥലത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ആള് തന്നെയാണ് താൻ എന്നും താരം മനസ് തുറക്കുകയാണ്.

ALSO READ- എന്റെ വേദനകൾ മറക്കാൻ ഒരുപാട് തിരക്കുകളിലൂടെ ഓടുകയാണ് ഞാൻ; അല്ലെങ്കിൽ പിടിവിട്ടുപോകും; ആദ്യമായി മക്കളെ പരിചയപ്പെടുത്തി ഉമ നായരുടെ രംഗപ്രവേശനം

കുട്ടിക്കാലം തൊട്ട് കേട്ടുവന്ന ഇത്തരം മാറ്റിനിർത്തലുകളും കുത്തുവാക്കുകളും തന്റെ ആത്മവിശ്വാസത്തെ തകർത്തെന്നാണ് താരം പറയുന്നത്. ഇത്തരം അനുഭവങ്ങൾ വളർന്നു വരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് ആത്മവിശ്വാസം കുറക്കുന്നതാണ്. അപകർഷതാ ബോധം കൂട്ടുമെന്നും താരം പറയുന്നു. ഈ ഇൻസെക്യൂരിറ്റി കാരണം താൻ സിനിമ ഗ്രൂപ്പിൽ സജീവമായിട്ട് പോലും അഭിനയിക്കാൻ അവസരം ചോദിക്കാൻ മടിച്ചിരുന്നു എന്നാണ് ഉണ്ണിമായ പറയുന്നത്. ആ സമയത്ത് എനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ട്, എന്നെ പരിഗണിക്കാമോ എന്ന് ചോദിക്കാൻ സാധിച്ചിരുന്നില്ലെന്ന് ഉണ്ണിമായ പറയുന്നു.

തന്റെ അപകർഷതാ ബോധം അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നിയത് കൊണ്ടായിരുന്നില്ലെന്നും തന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോൾ അഭംഗിയാവുമോ എന്ന തോന്നലുകൊണ്ടായിരുന്നുവെന്നാണ് ഉണ്ണിമായ പറയുന്നത്. എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സമൂഹം നിങ്ങളെ ഒതുക്കി വളർത്താൻ ശ്രമിച്ചതിന്റെയോ പെൺകുട്ടികൾ ഇങ്ങനെയാവണം എന്ന വാശിയുടെ പുറത്തോ ഉണ്ടാകുന്ന പ്രശ്നങ്ങളാണതെന്ന് തിരിച്ചറിയുമെന്നും ഉണ്ണിമായ ചൂണ്ടിക്കാണിക്കുന്നു. അത് നടക്കുന്നത് നമ്മൾ യുക്തിപരമായി ആലോചിച്ചാൽ മനസ്സിലാകുന്നതാണെന്നും ഉണ്ണിമായ പറയുന്നു.

ALSO READ- തന്നെക്കാൾ റോബിന് ചേരുന്നത് ആരതിയാണ് എന്ന് സോഷ്യൽമീഡിയ; ഇത് ഞങ്ങളുടെ ചേച്ചിയമ്മ എന്ന മറുപടിയുമായി ദിൽഷ; റോബിന്റെ ആ അഭിമുഖവും ദിൽഷ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ച് ആരാധകർ

കോൺഫിഡൻസ് നമ്മൾ ഡെവലപ്പ് ചെയ്ത് എടുക്കേണ്ടതാണെന്ന് തോന്നിയ ഘട്ടത്തിലാണ് ഞാൻ സുന്ദരിയാണ്, എനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാം, ഒരു കുഴപ്പവുമില്ലെന്ന് തോന്നിയതെന്നും താരം പറയുന്നു. ഞാൻ സുന്ദരിയാണെന്ന് വിശ്വസിച്ചുകൊണ്ടാണ് ആ സ്റ്റെപ്പ് വെച്ചതെന്നും ഉണ്ണിമായ കൂട്ടിച്ചേർക്കുന്നു. സഹസംവിധായകയായി പ്രവർത്തിച്ച ശേഷമാണ് ഉണ്ണിമായ അഭിനയത്തിലേക്ക് എത്തുന്നത്. അഞ്ച് സുന്ദരികളായിരുന്നു ആദ്യ സിനിമ. പിന്നീട് മഹേഷിന്റെ പ്രതികാരം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകൽ അഭിനയിച്ചു.

മഹേഷിന്റെ പ്രതികാരത്തിൽ ഒറ്റ സീനിലൂടെ ശ്രദ്ധിക്കപ്പെട്ട ഉണ്ണിമായ പറവയിലൂടെയാണ് പ്രശസ്തയായത്. പിന്നീട് വരത്തൻ, വൈറസ്, അഞ്ചാം പാതിര, ട്രാൻസ്, ജോജി, പട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജോജിയിലെ പ്രകടനത്തിനാണ് ഉണ്ണിമായയെ തേടി മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ജോജിയിലൂടെ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ് താരം.

Advertisement