തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും തിരിച്ചുവരുന്നു; അപര്‍ണ ഗോപിനാഥ്

244

മലയാളചലച്ചിത്ര നടിയാണ് അപര്‍ണ ഗോപിനാഥ്. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന അപര്‍ണ എബിസിഡി എന്ന മലയളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം ബൈസിക്കിള്‍ തീവ്‌സ്, മുന്നറിയിപ്പ്, ചാര്‍ളി, സ്‌കൂള്‍ ബസ്, സഖാവ് തുടങ്ങിയ ഒരുപിടി പ്രധാന ചിത്രങ്ങളില്‍ എത്തി. 

ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് സജീവമല്ല അപര്‍ണ. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ താരം ഈ അടുത്ത് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ഥന കൊണ്ടും തിരിച്ചുവരുന്നു’ എന്നാണ് ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിന് അപര്‍ണ ക്യാപ്ഷന്‍ നല്‍കിയത്. ഇതോടെ നടി ഏതോ ഭീകരമായ രോഗാവസ്ഥയിലൂടെയോ, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിച്ച അവസ്ഥയിലെയോ കടന്നുപോയി എന്ന തരത്തിലാണ് കമന്റുകള്‍ വന്നത്.

ഇത് സംബന്ധിച്ച കമന്റുകള്‍ക്ക് താരം മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ആരാധകര്‍ക്ക് മറുപടി എന്ന നിലയില്‍ മറ്റൊരു പോസ്റ്റ് അപര്‍ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞാന്‍ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്നാണ് അപര്‍ണ എഴുതിയിരിക്കുന്നത്.

 

 

Advertisement