ബ്യൂട്ടി ക്വീൻ പരാമർശം ഇഷ്ടപ്പെടാതെ നാദിറയും ശ്രുതിയും തർക്കത്തിൽ; നാദിറ അശ്ലീല ആംഗ്യം കാണിച്ചെന്ന് റിനീഷ; ബിഗ് ബോസിൽ മത്സരം കടുക്കുന്നു

426

ബിഗ്‌ബോസ് സീസൺ 5 ഒമ്പതാം ദിവസത്തിലെ വീക്കില് ടാസ്‌കിൽ നടന്നത് അപ്രതീക്ഷിതമായ തർക്കവും വാക്കേറ്റവും. നാദിറ അശ്ലീല ആംഗ്യം കാട്ടിയെന്ന് റെനീഷ ആരോപിക്കുകയും ദേഷ്യപ്പെടുകയും ചെയ്തത് വീടിനെ സംഘർഷത്തിലെത്തിക്കുകയായിരുന്നു. തർക്കത്തിനിടെ തന്നോട് നാദിറ ശകാര വാക്കുകൾ പറഞ്ഞെന്നും താൻ നാദിറയോട് സംസാരിച്ചത് മര്യാദയോടെ ആയിരുന്നുവെന്നും റെനീഷ പറയുന്നു. നാദിറ ചെയ്തത് ശരിയായില്ലെന്ന് മനീഷയടക്കമുള്ള മറ്റ് മത്സരാർഥികളും പറഞ്ഞ് രംഗം ശാന്തമാക്കാനും ശ്രമിച്ചു.

വീക്ക്‌ലി ടാസ്‌കിൽ ഇത്തവണ മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഒരു കഥാപാത്രം രണ്ട് പേർ പരസ്പം മത്സരിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു. ടാസ്‌ക്. മനോഹരമായി ഓരോരുത്തരും തീർക്കുകയും ചെയ്തു. ‘സമ്മർ ഇൻ ബത്ത്‌ലഹേം’ എന്ന ചിത്രത്തിലെ കഥാപാത്രം ‘ആമി’യായി വേഷമിട്ട സെറീനയുടെയും നാദിറയുടെയും പ്രകടനത്തിന്റെ വിലയിരുത്തലാണ് തർക്കത്തിലേക്ക് നീണ്ടത്.

Advertisements

ഓരോ മത്സരാർഥിക്കും മാർക്ക് പോലെ നൽകാവുന്ന 200 രൂപ മൂല്യമുള്ള കോയിൻ നൽകിയിരുന്നു.’ആമി’ എന്ന കഥാപാത്രമായി ഡാൻസ് ചെയ്ത സെറീനയുടെയും നാദിറയുടെയും പ്രകടനം വിലയിരുത്തി ഇത്രയും ബ്യൂട്ടി ക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ നാദിറയെന്ന് ശ്രുതി ലക്ഷ്മി പറഞ്ഞതാണ് തർക്കം തുടങ്ങിവെച്ചത്.

ALSO READ- വിവാഹം കഴിഞ്ഞ് 33 വർഷം കഴിഞ്ഞു; എല്ലാ കാര്യത്തിലും വ്യത്യസ്തരാണ് ഞങ്ങൾ; ഞാൻ യാത്ര ഇഷ്ടപ്പെടുമ്പോൾ വീട് വിടുന്നത് പോലും ഭർത്താവിന് ഇഷ്ടമല്ല: ലക്ഷ്മി നായർ

മിസ് കേരളയിലെ വിജയികളിൽ ഒരാളായിരുന്നു സെറീന. ഇതോടെ മത്സരം കഴിഞ്ഞ് ഇതിനെ കുറിച്ച് നാദിറ ശ്രുതി ലക്ഷ്മിയോട് പരിഭവം പറഞ്ഞു. മിസ് കേരള തന്റെ മുന്നിൽ ഒന്നുമല്ല കേട്ടോ. അത് ഇവർക്കൊക്കെ ഫീൽ ആയി എന്നായിരുന്നു ശ്രുതി ലക്ഷ്മിയോട് നാദിറ പറഞ്ഞത്.

എന്നാൽ, എനിക്ക് എത്താൻ കഴിയാതിരുന്ന ഒരു മേഖലയാണ് അത്, എന്നെ താരതമ്യം ചെയ്യുമ്പോൾ തന്നെ മിസ് ക്വീൻ എന്ന രീതിയിൽ എന്ന് ഞാൻ പറയാറുണ്ട് എന്ന് സെറീനയെ ഉദ്ദേശിച്ച് ശ്രുതി ലക്ഷ്മി പറയുകയായിരുന്നു. മികച്ചത് ആയിരിക്കും എന്ന രീതിയിലാണ് പറഞ്ഞതെന്നും ക്ഷമ ചോദിക്കുന്നതായും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

ഇതോടെ മിസ് ട്രിവാൻഡ്രത്തിന് താൻ ജഡ്ജ് ആയിരുന്നു എന്ന് നാദിറ പറഞ്ഞു. ഇരുവരും സംസാരം പറഞ്ഞു തീർക്കുകയും ചെയ്തു. ഈ സമയത്ത് റെനീഷയും സെറീനയും ഇത് കേട്ടെത്തി താൻ പറഞ്ഞത് വേദനിച്ചോ എന്ന് ചോദിച്ച് റെനീഷ നാദിറയുടെ അടുത്ത് എത്തി. റെനീഷ പറഞ്ഞത് എല്ലാവരും തമാശ എന്ന പോലെ കാണുകയും ചെയ്തു. താൻ അപ്പോൾ തന്നെ നീ പവർഫുൾ ആണെന്ന് പറഞ്ഞുവെന്ന് അവിടേയ്ക്ക് എത്തിയ സെറീന നാദിറയോും പറഞ്ഞു.

പക്ഷേ നീ മിസ് കേരള എന്ന് പറഞ്ഞാൽ സംഭവം അല്ല എന്ന് പറയരുതായിരുന്നു, നീ വന്ന അതേ സ്ട്രഗിളിലൂടെ തന്നെയായിരിക്കും താൻ വേറെ രീതിയിൽ ചെയ്തത് എന്നും സെറീന വ്യക്തമാക്കി. ഇതോടെ ഒരിക്കലും പക്ഷേ തന്നെ സംബന്ധിച്ച് താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് നാദിറ മറുപടി പറഞ്ഞു. ജഡ്ജ് ആയ ഒരു ആളാണ് താൻ എന്നും നാദിറ വ്യക്തമാക്കി.

പക്ഷെ, മിസ് ക്വീൻ മത്സരത്തിൽ ജഡ്ജ് ആകുന്നത് സംഭവമാണ് എന്ന് തോന്നുന്നില്ല, അർഹതയില്ലാത്ത പലരും അവിടെ ജഡ്ജ് ആയി വരുന്നുണ്ടെന്ന് സെറീന പറഞ്ഞു. സോകോൾഡ് ബ്യൂട്ടിയെ വിന്നർ ആയി എടുക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും, ആരായിരുന്നു മിസ് ക്വീൻ 2021, ഒരു ആഫ്രിക്കനായിരുന്നുവെന്ന് സെറീന വാദിച്ചു.

ഇതോടെ, ആഫ്രിക്കൻ എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദ്യമുയർന്നു. തനിക്ക് എത്താൻ കഴിയുന്ന മേഖലയാണ്, ഒട്ടും വിദൂരമല്ല എന്ന് സൗന്ദര്യ മത്സരത്തെ ഉദ്ദേശിച്ച് നാദിറ പറഞ്ഞു.

ഒരു കുഴപ്പവുമില്ല, എനിക്ക് റെസ്‌പെക്ട് ഉണ്ട് എന്ന് സെറീനയും പറഞ്ഞു. തനിക്ക് തിരിച്ചു തരാൻ കഴിയില്ല എന്നായിരുന്നു നാദിറ മറുപടി പറഞ്ഞത്. പിന്നീട് ആഫ്രിക്കൻ പരാമർശത്തെ ചൊല്ലിയും തർക്കം നീണ്ടതോടെ മറ്റ് മത്സരാർഥികൾ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ സെറീനയ്ക്ക് വേണ്ടി റെനീഷയും നാദിറയോട് തർക്കത്തിൽ ഏർപ്പെട്ടു. റെനീഷ സെറീനയ്ക്ക് വേണ്ടി സംസാരിക്കുന്നതിനെ നാദിറ ചോദ്യം ചെയ്യുകയും ചെയ്തു. പതിനെട്ട് പേരിൽ ആർക്കു വേണേലും ഇടപെടാം എന്ന് റെനീഷ പറഞ്ഞപ്പോൾ, റെനീഷയ്ക്ക് നിലപാട് ഇല്ല എന്ന് നാദിറയും പറഞ്ഞു. എനിക്ക് നിലപാട് ഇല്ല എന്ന് താൻ പറയണമെങ്കിൽ തന്റെ നിലപാട് ഞാൻ അവസാനം വരെ കാണട്ടേയെന്ന് റെനീഷ പറഞ്ഞു. അപ്പോഴാണ് നാദിറ അശ്ലീല ആംഗ്യം കാണിച്ചത്.

കുട്ടി സംസാരിച്ചതിന് അല്ലേ ഞാൻ എതിര് സംസാരിച്ചത് എന്ന് റെനീഷ പിന്നീട് പറഞ്ഞു. ഞാൻ എന്തെങ്കിലും മോശം സംസാരിച്ചോ?. പിന്നെ അവർ തെറി എന്തിന് പറയണം എന്നും റെനീഷ ചോദിക്കുന്നുണ്ടായിരുന്നു.

Advertisement