വിവാഹത്തെ സീരിയസായി കാണുന്നവരല്ല ആഷിഖും ഞാനും; പക്ഷെ വിവാഹശേഷം സംഭവിച്ചത് ഒന്നും ഉദ്ദേശിച്ചതല്ല; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

5697

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ കെല്പ്പുള്ള വ്യക്തി കൂടിയാണ് റിമ. സംവിധായകൻ ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

റിമ തന്റെ തുറന്നുപറയുന്ന നിലപാടുക്കൊണ്ട് തന്നെ അവർക്കെതിരെയുള്ള ട്രോളുകളും വർധിച്ചിരുന്നു. സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ച് ഫിഷ് ഫ്രൈ ഉദാഹരണമായി പറഞ്ഞതിനും റിമ ട്രോളുകൾക്ക് ഇ ര യായിരുന്നു.

Advertisements

ഇപ്പോഴിതാ താരം തന്റെ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ്. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും തങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചതെന്നുമാണ് താരത്തിന്റെ വാക്കുൾ.

ALSO READ- ആദ്യ ഭർത്താവ് മരിച്ചത് കരൾ സിറോസിസ് ബാധിച്ച്; സീറോയിൽ നിൽക്കുമ്പോൾ തണലായയാളെ പിന്നീട് വിവാഹം ചെയ്തു; 10 ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞവരുണ്ട്:നടി സിന്ധു

വിവാഹത്തെ താനും ആഷിഖും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. എന്നാൽ വിവാഹശേഷം വ്യക്തിപരമായ പ്രതിസന്ധികൾ തനിക്ക് മാത്രം നേരിടേണ്ടി വന്നിരുന്നുവെന്നും .വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ റിമ തുറന്നുപറയുകയാണ്.

വിവാഹശേഷം പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും കൊണ്ടു പോകുന്നതിൽ എല്ലാ രീതിയിലും മാറ്റം വന്നു. വിവാഹത്തോടെ തങ്ങളിരുവരും ഉദ്ദേശിച്ചതല്ല സംഭവിച്ചത്. മാരേജ് ഒന്നും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. വെറും ഒരു ലീഗൽ പേപ്പർ എന്ന സ്പേസിലാണ് അതിനെ കണ്ടിരുന്നതെന്നും പക്ഷെ അത് പൂർണമായും തങ്ങളുടെ ജീവിതം മാറ്റിയെന്നും റിമ കല്ലിങ്കൽ പറയുന്മു.

ALSO READ- ‘അത്രമാത്രം ആത്മാർത്ഥതയുള്ള ആളാണ്; മമ്മൂട്ടി ശുദ്ധനാണ്, പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയില്ലേ, അതുപോലെയാണ്’: വിജയരാഘവൻ

ആഷിഖിന്റെ 22 എഫ്‌കെയിൽ ഒക്കെ സംഭവിച്ച ഞങ്ങളുടെ പാർട്ണർഷിപ്പിലുള്ള ഒരു മാജിക്കുണ്ടായിരുന്നു. അത് പുനർനിർമിച്ചു കൊണ്ടിരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഞങ്ങൾ മാറിയില്ലെങഅകിലും ഞങ്ങളുടെ ചുറ്റുപാടും മാറുകയായിരുന്നു. സമൂഹം എപ്പോഴും നമ്മളെ ഒരു പെട്ടിക്കകത്ത് ആക്കാനാണ് നോക്കുക. പിന്നീട് ഞങ്ങൾക്ക് വലിയ പ്രഷർ ഒക്കെ വരാൻ തുടങ്ങിയെന്നും റിമ വിശദീകരിക്കുന്നു.

കലാകാരൻ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നമ്മൾ രണ്ട് മനുഷ്യരാണല്ലോ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് കുറേ ഐഡന്റിക്കൽ ക്രൈസിസാണ് നേരിടേണ്ടി വന്നതെന്ന് റിമ തുറന്നുപറയുന്നു.

വിവാഹശേഷം താൻ ഡാൻസ് ചെയ്ത പരിപാടിയിൽ വെച്ച് തനിക്ക് പൊന്നാട ഇട്ടു തരുമ്പോൾ അവർ പറഞ്ഞത് ഇത് റിമക്കും ആഷിഖിനും കൂടിയാണെന്ന്. അതെന്താ അങ്ങനെ, അതിന് ആഷിഖ് ഡാൻസ് കളിച്ചിട്ടില്ലല്ലോ എന്നാണ് അപ്പോൾ താൻ ചിന്തിച്ചതെന്ന് റിമ പ്രതികരിച്ചു.

അതേസമയം, വിവാഹത്തിന് ശേഷം ഞാൻ ഇവിടെ പുതിയതായി വരുന്നത് പോലെയായിരുന്നു. ആളുകളാണ് വിചാരിക്കുന്നത് വിവാഹത്തിന് ശേഷം താൻ വർക്ക് ചെയ്യില്ലെന്ന് ഒക്കെ. പുറത്ത് സിനിമ ചെയ്യില്ലേയെന്ന് വരെ ചോദിച്ചു. പുറത്ത് സിനിമ ചെയ്യാതെ താൻ എന്താണ് വേറെ ചെയ്യുകയെന്നാണ് താരം തുറന്നുചോദിക്കുന്നത്.

Advertisement