ഒരിക്കല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ദില്‍ഷ, ഞങ്ങള്‍ പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തലുമായി റോബിന്‍

218

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read; ചികിത്സ രേഖകള്‍ സൂക്ഷിച്ചില്ല, വീഴ്ച പറ്റിയത് ആശുപത്രിക്ക്, നയന്‍താരയും വിഗ്നേഷും കുറ്റക്കാരല്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്

ഇന്ന് ആരതിയുടെയും റോബിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഓരോ നിമിഷവും കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെക്കുറിച്ച് നടി അനു ജോസഫുമായി സംസാരിക്കുകയാണ് ഡോക്ടര്‍ റോബിന്‍.

ദില്‍ഷയെക്കുറിച്ചാണ് റോബിന്‍ സംസാരിക്കുന്നത്. ദില്‍ഷ തനിക്ക് നല്ല ഓര്‍മ്മകളാണ് സമ്മാനിച്ചതെന്നും ഒരിക്കല്‍ തന്റെ ജീവിതത്തിന്റെ പാര്‍ട്ടായിരുന്നു ദില്‍ഷയെന്നും റോബിന്‍ പറയുന്നു. ദില്‍ഷ ഇപ്പോള്‍ അവളുടെ ഫ്യൂച്ചറും കരിയറും നോക്കി വളരെ ഹാപ്പിയായി മുന്നോട്ട് പോവുകയാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read; ദിലീപേട്ടന്‍ പേടിപ്പിച്ചതോടെ വെള്ളത്തില്‍ ഇറങ്ങാന്‍ ഭയന്നു, അവസാനം അസോസിയേറ്റ് വന്ന് വഴക്ക് പറഞ്ഞു, ഈ പറക്കും തളികയിലെ അനുഭവം തുറന്നുപറഞ്ഞ് നിത്യ ദാസ്

ഒത്തിരി സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിട്ടും ദില്‍ഷ തളര്‍ന്നില്ല, ആ കാര്യത്തില്‍ താന്‍ ദില്‍ഷയെ അഭിനന്ദിക്കുന്നുവെന്നും പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ തളര്‍ന്നുപോകാറുണ്ടെന്നും പക്ഷേ ദില്‍ഷ ഇതിനെയെല്ലാം അതിജീവിച്ച് സ്ര്‌ടോങ്ങായി മുന്നോട്ട് പോവുകയാണെന്നും റോബിന്‍ പറയുന്നു.

ആരതി പൊടിയും വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണെന്നും തന്റെയും ദില്‍ഷയുടെയും വീഡിയോകള്‍ പലപ്പോഴും കണ്ട് ആസ്വദിക്കാറുണ്ടെന്നും ആ വീഡിയോകള്‍ ആരതി കാണുമ്പോള്‍ തനിക്ക് എന്തോപോലെ തോന്നാറുണ്ടെന്നും റോബിന്‍ പറയുന്നു. വിവാഹം കഴിക്കാന്‍ ദില്‍ഷ തന്നോട് രണ്ട് വര്‍ഷത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതോടെയാണ് പിരിഞ്ഞതെന്നും റോബിന്‍ പറയുന്നു.

Advertisement