എന്നെ ചതിച്ച എല്ലാത്തിന്റെയും പേര് ഞാന്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി റോസിന്‍ ജോളി, പിന്നെ സംഭവിച്ചത്

64

റോസിന്‍ ജോളി എന്ന മോഡലിനെ ഏവര്‍ക്കും പരിചയം മലയാളി ഹൗസ് എന്ന രണ്ടാംകിട റിയാലിറ്റി ഷോയിലൂടെയാണ് . പിന്നീട് ചില സിനിമകളില്‍ തലകാണിച്ചെങ്കിലും ശ്രദ്ധ നേടാന്‍ സാധിച്ചില്ല.

Advertisements

ഇതിനിടെ മോഡലിംഗിലേക്ക് തന്നെ താരം തിരിച്ചുപോകുകയും ചെയ്തു. ഇപ്പോള്‍ റോസിന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. മീ ടു കാംപെയ്‌നിനെ പരിഹസിച്ച് ഇവരിട്ട ഫേസ്ബുക്ക് പോസ്റ്റാണ് കാരണം.

മീ ടൂ ഹാഷ് ടാഗില്‍ തന്റെ തുറന്നുപറച്ചില്‍ എന്ന രീതിയിലാണ് റോസിന്‍ ജോളിയുടെ പോസ്റ്റ്. എന്നാല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചല്ല ഇത്. മറിച്ച് പണം കടംവാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചാണ് റോസിന്‍ പറയുന്നത്.

തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്നാണ് റോസിന്‍ പറയുന്നത്.

താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയ്നെതിരെ പരിഹാസവുമായി എത്തിയത് തരംതാഴ്ന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്.

എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം, അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും…’

Advertisement