ദിലീപ് കാവ്യക്ക് ജീവിതം നല്‍കിയത് വലിയ കാര്യം, തെറ്റ് മനസ്സിലാക്കി ഒത്തുപോകാന്‍ മഞ്ജു തയ്യാറായിരുന്നുവെങ്കിലും വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നത് ദിലീപ്, ബഹുമാനം തോന്നുന്നുവെന്ന് ശാന്തിവിള ദിനേശ്

11657

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്.

Also Read: ബോക്‌സര്‍ ഗെറ്റപ്പില്‍ ലാലേട്ടന്‍, അടിക്കുറിപ്പൊന്നും നല്‍കാതെ പുതിയ ചിത്രം, വൃഷഭയിലേയോ വാലിബനിലേയോ എന്ന സംശയത്തില്‍ ആരാധകര്‍

പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.


ദിലീപ് തെറ്റ് ചെയ്യുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കില്ല. അമ്മയേയും സഹോദരിയേയുമൊക്കെ പൊന്നുപോലെയാണ് അദ്ദേഹം നോക്കുന്നതെന്നും കാണുന്നവരെല്ലാം കൊതിച്ചുപോകുമെന്നും മഞ്ജുവുമായി വേര്‍പിരിയാമെന്ന് ആദ്യം തീരുമാനിച്ചത് ദിലീപായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

Also Read: വീണ്ടും അമ്മയായോ, അറിഞ്ഞില്ലലോ ; വൈറലായി ശ്വേതാ മേനോന്‍ ചിത്രം

എല്ലാവരും കരുതുന്നത് പോലെ കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍അല്ല ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചതെന്നും തന്റെ പേരില്‍ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് തന്റെ ജീവിതത്തിലേക്ക് കൂ്ട്ടുന്നതെന്നും തെറ്റ് മനസ്സിലാക്കി മഞ്ജു ഒത്തുപോകാന്‍ തയ്യാറായിരുന്നുവെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് കാവ്യയോട് ചെയ്തത് വലിയ കാര്യമാണ്. തനിക്ക് എപ്പോഴും ദിലീപിനോട് ബഹുമാനം മാത്രമാണെന്നും നല്ലൊരു വ്യക്തിയാണ് ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement