‘എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍കുന്നത്? അതോടു കൂടി തീര്‍ന്നു’; മ ര ണശേഷം തന്റെ ശരീരം ഈ മണ്ണില്‍ തന്നെ ദഹിപ്പിക്കണം: ആഗ്രഹം പറഞ്ഞ് ഷീല

215

മലയാളികള്‍ക്കൊരു നിത്യഹരിത നായിക ഉണ്ടെങ്കില്‍ നടി ഷീലയാണ്. ഒരു നായികയ്ക്കും ലഭിക്കാത്ത അത്രയും സിനിമയും ആരാധകരുമാണ് ഷീലയ്ക്ക് ഒരുകാലത്ത് ഉണ്ടായിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാലഘട്ടത്തില്‍ ഏറ്റും തിരക്കുളള നായിക നടിയായിരുന്നു ഷീല. നിത്യഹരിത നായകനായ പ്രേം നസീറിനൊപ്പമുള്ള അഭിനയം അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

ആ കാലഘട്ടത്തില്‍ നായകന്മാരേക്കാള്‍ തിരക്കായിരുന്നു നായികയായ ഷീലയ്ക്ക്. വിവാഹശേഷം സിനിമ വിട്ട ഷീലയെ പിന്നെ മലയാളി പ്രേക്ഷകര്‍ കണ്ടത് പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയിലൂടെയാണ്. പിന്നീട് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മുഖം കാണിച്ച ഷീല ഇപ്പോഴിതാ അനുരാഗം എന്ന സിനിമയുടെ ഭാഗമായിരിക്കുകയാണ്.

Advertisements

സിനിമ കാണുന്നത് പോലും പാപം എന്ന് കരുതിയ ഒരു കുടുബത്തില്‍ നിന്നും നടിയായി ഉയര്‍ന്നുവന്ന ഷീല എംജിആറിന്റെ നായികയായതോടെയാണ് മുന്‍നിര താരമായത്. മലയാളത്തില്‍ സത്യനൊപ്പമാണ് കന്നി അരങ്ങേറ്റം. ചെമ്മീനിലൂടെയാണ് ഷീല കൂടുതല്‍ ശ്രദ്ധിക്കപ്പെത്. കരിയറിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് ഒരു ദിവസം നാല് പടമൊക്കെയാണ് ഷീല ചെയ്തിരുന്നത്.

ALSO READ- ‘പത്തൊമ്പതാം വയസില്‍ പ്രണയം സഫലമായി, ഒരിക്കലും കാമുകിയെ ചതിച്ചിട്ടില്ല; പിരിയാന്‍ കാരണമായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍’: ജഗതി പറഞ്ഞതിങ്ങനെ

നാനൂറ് പടത്തിന് മുകളില്‍ ചിത്രങ്ങളില്‍ ഷീല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കവെ ഷീല വിവാഹിതയായി. തമിഴ് നടന്‍ രവിചന്ദ്രനുമായിട്ടാണ് താരത്തിന്റെ വിവാഹം നടന്നത്. ഈബന്ധത്തില്‍ ഒരു മകനും പിറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു.

പിന്നീട് സിനിമയിലേക്ക് തിരികെ എത്തിയ താരം ചുരുക്കം ചില സിനിമകളുടെ ഭാഗമാവുകയാണ്.അതേസമയം, ജീവിത സായാഹ്നത്തിലേക്ക് കടക്കുന്ന തനിക്ക് ഇനി ബാക്കിയുള്ളത് ഒരു ആഗ്രഹം മാത്രമാണ് എന്ന് ഷീല വെളിപ്പെടുത്തിയിരുന്നു.ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന് താരം നല്‍കിയ അഭിമുഖത്തിലാണ് ഷീല തന്റെ അവസാന ആഗ്രഹം പറഞ്ഞത്.

ALSO READ- ‘സൈക്കിളൊക്കെ ചവിട്ടി പോയി, അവസരം ചോദിച്ച് പാടിയിട്ടുണ്ട്; മോഹന്‍ലാലിനെ പേടിയായിരുന്നു എല്ലാവര്‍ക്കും; ആ ഒരു രൂപ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്’: എംജി ശ്രീകുമാര്‍

താന്‍ ഒരു ക്രിസ്ത്യന്‍ വിശ്വാസി ആണെങ്കിലും മരണശേഷം തന്റ ഭൗതികശരീരം അട ക്കം ചെയ്യാതെ ഹിന്ദുക്കളുടെ ആചാരം പോലെ ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് ഷീല പങ്കിട്ടത്. ‘ഹിന്ദൂസിലുള്ള വളരെ നല്ല ഒരു കാര്യമാണ് ശരീരം ദഹിപ്പിക്കുക എന്നത്. മരിച്ച് കഴിഞ്ഞാല്‍ എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍കുന്നത്. അതോടു കൂടി തീര്‍ന്നു.’

‘പിന്നെ കൊല്ലം കൊല്ലം പൂക്കളും കാന്‍ഡിലും ഒക്കെയായി ആളുകള്‍ വരണം. മക്കള്‍ മറന്ന് പോയാലോ എന്ത് ചെയ്യും. അവര്‍ നാട്ടില്‍ ഇല്ലെങ്കില്‍ വരാന്‍ ആകുമോ.അതിനേ ക്കാളും എത്രയോ നല്ലതാണ് എന്നെ ഞാനാക്കിയ ഈ കേരളത്തില്‍ എന്റെ ചിതാഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിര്‍ബന്ധമാണ്.’- എന്നാണ് ഷീല പറഞ്ഞത്.

Advertisement