തീം മ്യൂസിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നു, ആദ്യമായി കേട്ടത് ആ ചിത്രത്തില്‍, അത് മോഹന്‍ലാല്‍ കഥാപാത്രത്തിന് നല്‍കിയ ഇംപാക്ട് ചെറുതൊന്നുമല്ല, തുറന്നുപറഞ്ഞ് എസ്എന്‍ സ്വാമി

41

1987ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. കെ മധുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകനായി എത്തിയത്. അന്നത്തെ തിയ്യേറ്റര്‍ ഹിറ്റ് ലിസ്റ്റില്‍ ഇരുപതാംനൂറ്റാണ്ടും ഇടംപിടിച്ചിരുന്നു.

Advertisements

ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ സുരേഷ് ഗോപി, അംബിക, ഉര്‍വശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതമൊരുക്കിയത് സംഗീത സംവിധായകന്‍ ശ്യാമാണ്.

Also Read;ഫൈറ്റില്‍ ലാലേട്ടനേക്കാള്‍ ഈസി വിജയ്, ഞങ്ങള്‍ കെട്ടിമറിഞ്ഞായിരുന്നു അടി, ഹരീഷ് പേരടി പറയുന്നു

എം മണിയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രയെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇരുപതാംനൂറ്റാണ്ടിനെ കുറിച്ച് സംസാരിക്കുകയാണ് എസ്എന്‍ സ്വാമി.

ഈ ചിത്രത്തില്‍ ശ്യാം മോഹന്‍ലാലിന് തീം മ്യൂസിക്ക് ഒരുക്കിയിരുന്നു. താന്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയില്‍ തീം മ്യൂസിക്ക് കേള്‍ക്കുന്നതെന്നും അന്നൊക്കെ തീം മ്യൂസിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ആ സിനിമയോടെയായിരുന്നു തീം മ്യൂസിക്ക് തുടങ്ങുന്നതെന്നും സ്വാമി പറഞ്ഞു.

Also Read:ഒരു വല്ലാത്ത ജീവിതം തന്നെയാണ്, സിനിമ കഴിഞ്ഞാല്‍ പിന്നെ അവന്‍ എഴുത്തിലും യാത്രയിലുമാണ്, പ്രണവിനെ കുറിച്ച് ധ്യാനും ഷൈനും പറയുന്നത് കേട്ടോ

ശ്യാം സ്വന്തമായി ഉണ്ടാക്കിയതായിരുന്നു തീം മ്യൂസിക്കൊക്കെ. അത് കേള്‍ക്കുമ്പോള്‍ കഥാപാത്രത്തിന് ഒരു ഇംപാക്ട് ഉണ്ടാവുമെന്നൊക്കെ പുള്ളി പറഞ്ഞുവെന്നും ഇന്നും ആ മ്യൂസിക്ക് കേള്‍ക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അതൊന്നും ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞുപോകില്ലെന്നും സ്വാമി പറയുന്നു.

Advertisement