സോഷ്യൽ മീഡിയയിലെല്ലാം സജീവമായി ഭാമ ; തിരിച്ചുവരവിന്റെ സൂചനയാണോ എന്ന് ആരാധകർ

74

മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാമ. തുടർന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഭാമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു. അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയായിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സുകാരനായ അരുൺ ആയിരുന്നു ഭാമയെ വിവാഹം കഴിച്ചത്.

Advertisements

ALSO READ

കൺട്രോൾ വിട്ട് ചിരിപ്പിക്കുന്ന സിനിമയാണ് കേശുവെന്ന് സംവിധായകൻ സിദ്ദിഖ്, ചിത്രം അഞ്ചു പൈസയ്ക്ക് ഇല്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ

അടുത്തിടെയാണ് നടി അമ്മയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. വിവാഹ വാർഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്.

അങ്ങനെ വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാമ എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ. അവതാരികയായി എത്തി പിന്നീട് നായികഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കടുകയായിരുന്നു ഭാമ. വിവാഹത്തോടെ ഈ താരം സിനിമ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തു. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായി തുടങ്ങിയിരിക്കുകയാണ് ഭാമ. ഇത് നടിയുടെ തിരിച്ചുവരവിന്റെ സൂചനയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മാത്രമല്ല ഈ അടുത്ത് ശരീരഭാരം കുറച്ചുകൊണ്ടുള്ള നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ALSO READ

കിടിലൻ ഡാൻസുമായി നടി അവന്തിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ

കോവിഡ് കാലത്തായിരുന്നു നടിയുടെ വിവാഹം. വലിയ ആഘോഷത്തോടെ കൂടി നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. ഇതിനുശേഷം അമ്മയാകാൻ പോകുന്ന വിവരം നടി ആരാധകരെ അറിയിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ ഭർത്താവിനൊപ്പം ഉള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ടതോടെ ഭാമ ഗർഭിണിയാണോ എന്ന് ആരാധകൻ സംശയിച്ചു. പിന്നീട് ഒരു പെൺകുഞ്ഞു പിറന്ന വിവരം ആരാധകർ തന്നെ കണ്ടുപിടിച്ചു. കുഞ്ഞു ജനിച്ച് ഏറെ വൈകിയാണ് മകളുടെ ഫോട്ടോ പുറത്തുവിട്ടത്.

നിക്കി ബ്രൈഡൽ ഒരുക്കിയ കറുപ്പ് സാരിയിൽ ആണ് താരം എത്തിയത്. ഷിബിൻ ആന്റണി ആണ് താരത്തെ മേക്കപ്പ് ചെയ്തത്. ഈ ഫോട്ടോ നിമിഷനേരംകൊണ്ടാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. മകൾ ഗൗരിരിയ്ക്കും ആരാധകർ ഏറെയാണ്. ഭർത്താവിനൊപ്പമുള്ള ഭാമയുടെ ഫോട്ടോഷൂട്ടും സോഷ്യൽമീഡിയ ഇതുപ്പോലെ ഏറ്റെടുത്തിരുന്നു.

 

Advertisement