അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ, ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ച വ്യക്തി : ശ്രദ്ധ നേടി കുറിപ്പ്

90

നമ്മുടെ ഇഷ്ട നടനാണ് സുരേഷ് ഗോപി. അതിലുപരി അദ്ദേഹം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിഷു കൈനീട്ടം കൊടുക്കൽ ഏറെ വിവാദമായിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുക്കൈനീട്ടം നൽകാനായി സുരേഷ് ഗോപി മേൽശാന്തിയുടെ കയ്യിൽ പണം ഏൽപ്പിച്ച സംഭവമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

ആയിരം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. ഇതേ തുടർന്ന് ശാന്തിക്കാർ ക്ഷേത്രത്തിലെത്തുന്ന വ്യക്തികളിൽ നിന്ന് ഇത്തരത്തിൽ പണം സ്വീകരിക്കുന്നത് വിലക്കികൊണ്ട് കൊച്ചിൻ ദേവസ്വം ബോർഡ് പുതിയ ഉത്തരവിറക്കിയിരുന്നു.

Advertisements

ALSO READ

എന്റെ അച്ഛൻ ആ സിനിമ പകുതിക്ക് നിർത്തിപ്പോന്നു, മകളെ ഇങ്ങനെയൊരുവസ്ഥയിൽ കാണാൻ പറ്റാതെ ; ഇത്ര വല്യൊരു മോനോ എന്നായിരുന്നു അവരുടെയൊക്കെ സംശയം : ലക്ഷ്മി ഗോപാലസ്വാമി

കൂടാതെ അദ്ദേഹം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിരുന്ന സുരേഷ് ഗോപി കൈനീട്ടം കൊടുക്കുകയും ഇത് വാങ്ങിയ സ്ത്രീകൾ നടന്റെ കാൽ തൊട്ട് വണങ്ങുകയുമായിരുന്നു, ഇതും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിനെ തുടർന്ന് കടുത്ത വിമർശനം ഉയരുമ്പോൾ. എന്നാൽ ഇപ്പോൾ ഇതിനെതിരെ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് അഞ്ജു പാർവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവർ ഒരു ആവശ്യം വന്നാൽ രക്ഷയ്ക്ക് ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ ആണെന്ന് അഞ്ജു പാർവതി പ്രഭീഷ് കുറിപ്പിൽ പറയുന്നുണ്ട്.

രാഷ്ട്രീയം എന്ന കേവലം ഒരു അളവുകോൽ വച്ച് അളന്നെടുക്കാനുള്ള ഒന്നല്ല സുരേഷ് ഗോപി എന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ.

ALSO READ

മുസ്ലീമാണെന്ന പേരിൽ ഇതുവരെ നൃത്തം ചെയ്തിട്ടുള്ള ക്ഷേത്രങ്ങളിലാരും എന്നെ മാറ്റി നിർത്തിയിട്ടില്ല, എല്ലാവരും ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണെന്ന വിശ്വാസമില്ല ; മാറ്റത്തിലേക്ക് ഇനി അധികം ദൂരമില്ലെന്നാണ് പ്രതീക്ഷ : മൻസിയ

അദ്ദേഹം തൃശൂരിലെ എം.എൽ.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണ പദ്ധതി’ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ യഥാർത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ്.

 

Advertisement