നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം; ശ്രീനിയെയും പേളിയെയും കണ്ട സന്തോഷം പങ്കുവെച്ച് വരദ

43

ആരാധകർ ഏറെയുള്ള താരങ്ങളാണ് ശ്രീനിഷ് അരവിന്ദും വരദയും. ഇരുവരും ഒന്നിച്ച് എത്തിയ പരമ്പര പ്രണയം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഇത്. ഇതിൽ നായിക നായകൻ ആയിട്ടായിരുന്നു ഇരുവരും അഭിനയിച്ചത്. ഇതിനുശേഷം രണ്ടുപേരും മറ്റു പരമ്പരകളിലേക്ക് തിരിഞ്ഞു.

Advertisements

അമ്മുവിൻറെ അമ്മയിൽ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ശ്രീനിഷിന് ബിഗ്‌ബോസിൽ നിന്ന് അവസരം ലഭിച്ചത്. ബിഗ്‌ബോസിൽ എത്തിയതോടെ താരത്തിന്റെ കരിയർ മാറിമറിഞ്ഞു. ഇവിടെവെച്ച് പേളി മാണിയെ പരിചയപ്പെടുകയും ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയും ചെയ്തു. ഇന്നും അഭിനയരംഗത്ത് ഉണ്ട് ശ്രീനിഷ്. പേളിയും ബോളിവുഡ് സിനിമകളിൽ അടക്കം തിളങ്ങി.

എങ്കിലും യൂട്യൂബ് ചാനലിലാണ് ഇവർ കൂടുതലും സജീവമായി നിൽക്കുന്നത്. വരദയും നിരവധി പരമ്പരയിൽ അഭിനയിച്ച നടിയാണ്. പേളിയെ പോലെ തന്നെ അവതാരികയായിട്ടും വരദ എത്തിയിരുന്നു. വരദ തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നാളുകൾക്ക് ശേഷം പേളിയേയും ശ്രീനിയേയും കണ്ടതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് വരദ. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി, നാളുകൾക്ക് ശേഷം നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്നുമായിരുന്നു വരദ കുറിച്ചത്. ലക്ഷ്മി മമ്മി ആൻഡ് ഡാഡിയെന്നായിരുന്നു ചിത്രത്തിന് താഴെ മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയത്തിൽ മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു.

also readമമ്മൂട്ടി എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു, ആ മാത്യുവിന് വീണ്ടും കൈയ്യടി; വിഎ ശ്രീകുമാര്‍

Advertisement