വിവാഹത്തിലേക്ക് എത്താതെ ആ പ്രണയം തകർന്നു; സമാന്തക്ക് മുൻപ് നാഗചൈതന്യ പ്രണയിച്ചത് ശ്രുതി ഹാസനെ

172

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച വാർത്തയായിരുന്നു നാഗചൈതന്യയുടെയും നടി സമാന്തയുടെയും വിവാഹമോചനം. സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയും, കുടുംബാംഗങ്ങളുടെ ആശീർവാദത്തോടെ 2017 ൽ വിവാഹിതരാവുകയുമായിരുന്നു. എന്നാൽ നാല് വർഷത്തിന് ശേഷം 2021 ൽ ഇരുവരും വേർപിരിഞ്ഞ കാര്യം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പുറത്ത് വിട്ടു.

അതേസമയം സമാന്തയുമായുള്ള വിവാഹത്തിന് മുമ്പ് ഉലകനായകന്റെ മകൾ ശ്രുതിഹാസനുമായി താരം പ്രണയത്തിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ആ ബന്ധം തകർന്നതിന് ശേഷമാണ് സമാന്തയുമായി നാഗചൈതന്യ അടുത്തതെന്ന നിലയിൽ വാർത്തകൾ വന്നിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. പ്രേമം തെലുങ്ക് റീമേക്കിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

Advertisements

Also Read
ഇത് പോലെ ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, ധൈര്യമായി ടിക്കറ്റെടുക്കാം രോമാഞ്ചത്തിന്: എന്നാലും ഇവൻമാരെയൊക്കെ എവിടുന്നൊപ്പിച്ചടേയ്, നിയാസ് ഇസ്മായിൽ എഴുതുന്നു

ആ ഒരു സമയത്ത് തങ്ങളുടെ പ്രണയം തുറന്ന് പറയാത്ത രീതിയിൽ ട്വീറ്റുകൾ പരസ്പരം ഇരുവരും കൈ മാറിയിരുന്നു.അതെല്ലാം അടുത്തിടെയാണ് ആരാധകർ വീണ്ടും കുത്തിപ്പൊക്കിയത്. അടുത്തിടെ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന രീതിയിൽ ഗോസിപ്പ് വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

നിലവിൽ ശ്രുതിഹാസൻ ഡൂഡിൽ ആർട്ടിസ്റ്റും, ഇല്ലുസ്‌ട്രേറ്ററുമായ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ലണ്ടൻ സ്വദേശിയായ നടൻ മൈക്കിൾ കോർസലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലായിരുന്നു. പക്ഷെ നാല് വർഷത്തെ ഡേറ്റിങ്ങിന് ശേഷം ഇരുവരും വേർപിരിഞ്ഞു. മൈക്കിളാണ് ഇരുവരും പിരിഞ്ഞുവെന്ന് പറഞ്ഞ് രംഗത്ത് വന്നത്.

Also Read
പാവം ഞാൻ വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയെന്ന് ഊർമ്മിള ഉണ്ണി; ഏറ്റവും കൂടുതൽ ഉദ്ഘാടനം നടത്തിയത് ഞാനായിരിക്കുമെന്നും താരം

അതേസമയം തന്റെ അച്ഛനും അമ്മയും പിരിഞ്ഞത് തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ലെന്ന് ശ്രുതി ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് പോകാൻ സാധിക്കാത്തത് കൊണ്ട് പരസ്പര സമ്മതത്തോടെ പിരിയുന്നു. അവർ വേർപിരിയുന്നതിൽ എനിക്ക് ആവേശമാണ് തോന്നിയത്. മാതാപിതാക്കൾ എന്ന നിലയിൽ രണ്ടുപേരും അവരുടെ കടമകൾ കൃത്യമായി ചെയ്തിട്ടുണ്ട്. അച്ഛനുമായി നല്ല ആത്മ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ശ്രുതി തുറന്ന് പറഞ്ഞിരുന്നു.

Advertisement