തമാശയ്ക്ക് വേണ്ടി ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കരുത്, അത് ക്രൂ ര ത; തേടിയെത്തുന്നത് എല്ലാം ഗൗരവമുള്ള വേഷങ്ങൾ; തമാശയാണ് ഇഷ്ടമെന്ന് സുരാജ്

142

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയിൽ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.

ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുൻനിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ തമാശകളെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരാജ്. ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിങ് തമാശകളെ കുറിച്ച് സുരാജ് പറയുന്നത്.

Advertisements

പഴയകാല സിനിമകളിലും സ്റ്റേജ് ഷോകളിലും ബോഡി ഷെയ്മിങ് തമാശകൾ പോലുള്ള ക്രൂ ര ത കൾ ഉണ്ടായിരുന്നെന്ന് സുരാജ് പറയുന്നു. എന്നാൽ സമകാലിക സാഹചര്യത്തിൽ ഇത് വളരെയധികം പ്രശ്നവും അത്തരം തമാശകൾ ഉണ്ടാവാൻ പാടില്ലാത്തതുമാണെന്നും താരം വ്യക്തമാക്കി.

ALSO READ- ഒരുപാട് തവണ എഡിറ്റ് ചെയ്താണ് ഇത് തയ്യാറാക്കിയത്; സത്യത്തിൽ ആ സ്‌ക്രിപ്റ്റ് വായിച്ച് കാരവാനിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്: ടൊവിനോ തോമസ്

ബോഡി ഷെയ്മിങ്ങ് കുറച്ചുമുമ്പുവരെ വ്യാപകമായി അവതരിപ്പിച്ചിരുന്നു. പഴയകാല സിനിമകളും സ്റ്റേജ് ഷോകളുമൊക്കെ എടുത്തുനോക്കിയാൽ ഒരാളുടെ നിറത്തെയും രൂപത്തെയും ലൈം ഗി കതയെയുമെല്ലാം കളിയാക്കുന്ന തരത്തിലുള്ള തമാശകൾ കാണാൻ കഴിയും. എന്നാൽ സമകാലിക സാഹചര്യത്തിൽ ഇത് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്- സുരാജ് പറഞ്ഞു.

താൻ അടുത്ത കാലത്തൊന്നും അവതരിപ്പിച്ച കഥാപാത്രങ്ങളിൽ അത്തരത്തിലുള്ള ബോഡി ഷെയ്മിങ് തമാശകൾ ഉണ്ടായിട്ടില്ല. അത്തരം തമാശകൾ ഉണ്ടാകാൻ പാടില്ലാത്തതുമാണ്. അത്തരത്തിൽ ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ല. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ചിരിയുണ്ടാക്കേണ്ടതില്ലല്ലോ- എന്നാണ് താരം പറയുന്നത്.

ALSO READ- ‘ഇതൊരു ഗർഭമല്ലേ? ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ?’; ചോദ്യങ്ങളുമായി ആരാധകർ; യാഥാർഥ്യം വെളിപ്പെടുത്തി സ്‌നേഹയും ശ്രീകുമാറും

കൂടാതെ, ശക്തമായ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് കുറച്ച് കാലമായി തന്നെ തേടിയെത്തുന്നതെന്നും ഹ്യൂമർ കഥാപാത്രങ്ങളാണ് തനിക്ക് ഇഷ്ടമെങ്കിലും കുറച്ചു കാലം അത്തരം കഥാപാത്രങ്ങളൊന്നും തന്നെ തേടിയെത്തിയില്ലെന്നും സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തി.

Advertisement