ഏത് പയ്യന്‍ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ് വിക്രമാദിത്യനിലെ നമിത: ശ്യാം പുഷ്‌കരന്‍

37

സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍ ആണ്.

സോള്‍ട്ട് ആന്‍ഡ് പേപ്പര്‍, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷി, റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ശ്യാമിന്റേതാണ്.

Advertisements

അടുത്തിടെ ഒരു സംവാദത്തില്‍ ശ്യാം പങ്കെടുത്തിരുന്നു. ശ്യാം പുഷ്‌കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത്.

സ്ത്രീകളുടെ കാഴ്ചപ്പാടിലുടെ കഥ പറയാന്‍ ആരും ശ്രമിക്കാത്തത് എന്താണ് . ‘ ഇങ്ങനെ ആയിരുന്നു ചോദ്യം .

ശ്യാം പുഷ്‌കരന്റെ മറുപടി ഇങ്ങനെ:

അത് ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത്. അതിനു കാരണം സിനിമ കാണാന്‍ തീയേറ്ററുകളില്‍ എത്തുന്നത് 80 ശതമാനവും ആണുങ്ങള്‍ ആണ്.

നമ്മുടെ ട്രെയിലര്‍ യുട്യൂബില്‍ ഇട്ടു അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോള്‍ 80 ശതമാനവും ആണുങ്ങള്‍ ആണ് കാണുന്നത് എന്ന് മനസിലായി. അതിന്റെ ഒരു കുഴപ്പം അപ്പോള്‍ എഴുത്തിലും കാണാം.

പല സിനിമകളിലും ഇങ്ങനെ നിലപാട് ഇല്ലാത്ത നായികമാരെ കാണാം. ഉദാഹരണം പറയുകയാണെങ്കില്‍ വിക്രമാദിത്യന്‍ എന്ന സിനിമയിലെ നമിതയുടെ ക്യാരക്ടര്‍. ഏത് പയ്യന്‍ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായിക.

ഇന്നത്തെ പെണ്‍കുട്ടികള്‍ ഒന്നും അങ്ങനെ ഉള്ളവരല്ല. ഇങ്ങനെ സ്ത്രീകളെ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിലെ എഴുത്തുകള്‍ ഒരു പ്രശ്‌നം തന്നെയാണ്. ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.

Advertisement