ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകർ ഒത്തിരിയാണ് ഇവരുടെ മകൾ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തു സോഷ്യൽ മീഡിയയിൽ സജീവമായത്. ഇതിന് പിന്നാലെ താരപുത്രി നിരവധി ഫോട്ടോ പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് അതിസുന്ദരിയായാണ് മീനാക്ഷി എത്തിയത്. അച്ഛനൊപ്പം എത്തിയ മീനുവിന്റെ വീഡിയോ നിമിഷന്നേരം കൊണ്ട് വൈറൽ ആയി. ചുവന്ന നിറത്തിലെ ലെഹങ്കയിൽ ആയിരുന്നു മീനാക്ഷി എത്തിയത്.
അതേസമയം ഇതിന് പിന്നാലെ മീനാക്ഷിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തി. അച്ഛനൊപ്പം വളരെ ധൃതിയിൽ ഖുശ്ബുവിന്റെ അരികം ചേർന്നുവന്ന മീനാക്ഷി, മാധ്യമങ്ങളോട് ഒരു ചെറുപുഞ്ചിരി പോലും നൽകാതെ നടന്നുപോവുകയായിരുന്നു. ഇതിനിടെ ഒരു ചോദ്യം ഉയർന്നു.
വീഡിയോ വൈറലായതോടെ ഒന്ന് രണ്ടുവട്ടം എങ്കിലും ആ ശബ്ദം കൂട്ടിയും കുറച്ചും ഞങ്ങൾ കേട്ടുനോക്കി. അങ്ങനെ തന്നെയാണ് പറയുന്നത്. മീനാക്ഷി, മഞ്ജു മഞ്ജു എന്നാണ് ആരോ പറയുന്നത്. അത് റിപ്പോർട്ടർ ആണോ അതോ കൂടെ വന്ന ഖുശ്ബു ആണോ എന്നാണ് ആരാധരുടെ സംശയം. എന്ത് തന്നെ ആയാലും താര പുത്രിക്ക് യാതൊരു ഭാവ മാറ്റവും ഉണ്ടായില്ല. ആള് വളരെ സ്പീഡിൽ ക്യാമറയ്ക്ക് മുൻപിലൂടെ പോവുകയും ചെയ്തു.