സിത്തുമണി, നിനക്ക് എന്നെ പറ്റി ഇത്രയം അഭിപ്രായം ഉണ്ടായിരുന്നല്ലേ; സിത്താരയുടെ കുറിപ്പിന് വിധു പ്രതാപിന്റെ മറുപടി

352

പാദമുദ്ര എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി വിധു പ്രതാപ് മാറിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്രിയ എന്ന ഗാനവും വിധുവിന് ആരാധകരുടെ എണ്ണം കൂട്ടി.

നാൽപത്തിയൊന്നിൽ എത്തി നിൽക്കുന്ന വിധു പ്രതാപിന് സിനിമ-സീരിയൽ രംഗത്ത് നിന്ന് നിരവധി സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഗായിക സിത്താര കൃഷ്ണകുമാർ. സിത്താരയും വിധുവും ജ്യോത്സനയും വിധു പ്രതാപും റിമി ടോമിയും വിധി കർത്താക്കളായി വന്ന ടെലിവിഷൻ പരിപാടികളെല്ലാം വൻ പ്രേക്ഷക പ്രീതി നേടിയരുന്നു.

Advertisements

Also read; സത്യത്തിൽ എന്താണിതിന്റെ ആവശ്യം, ഇതു പോലെയുള്ള ഹോട്ടലിൽ നിന്നും ആഹാരം ഞാൻ കഴിക്കാറില്ല: വൈറലായി കുറിപ്പ്, എതിർത്തും അനുകൂലിച്ചും ആളുകൾ

ഇപ്പോഴിതാ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന വിധു പ്രതാപിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സിത്താര. കുറിപ്പ് നിമിഷ നേരംകൊണ്ടാണ് വൈറലായത്. സിത്താരയുടെ ആശംസയ്ക്ക് വളരെ രസകരമായി നർമ്മം കലർത്തിയാണ് വിധു പ്രതാപ് മറുപടി നൽകിയിരിക്കുന്നത്.

‘നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകൻ…. കൂട്ടുകാർക്കിടയിൽ ഏറ്റവും രസികൻ…. എപ്പോഴും വിശ്വസിക്കാവുന്ന സഹായി…. ഏറ്റവും നല്ല മനുഷ്യൻ…. നിങ്ങൾ ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെ… നമ്മുടെ വിധുച്ചേട്ടൻ ഒരോ വർഷം ചെറുപ്പമായി മാറുകയാണ്… ജന്മദിനാശംസകൾ…’ ചക്കര വിധുച്ചേട്ടാ…’ എന്നാണ് സിത്താര വിധുവിനും ദീപ്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

‘താങ്ക്യൂ സോമച്ച് സിത്തുമണി…. നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നില്ലേ’ എന്നാണ് വിധു പ്രതാപ് കുറിച്ചത്. സിത്താരയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി വിധു പ്രതാപ് ആരാധകരും കമന്റുകളുമായി എത്തി. വിധുവിനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കി സ്‌പെഷൽ വീഡിയോയും സിത്താര കൃഷ്ണ കുമാർ പങ്കുവെച്ചിരുന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളിൽ പങ്കെടുത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വിധു പ്രതാപ്. 17ആം വയസിൽ ഏഷ്യാനെറ്റ് ടി വിയുടെ വോയ്‌സ് ഒഫ് ദി ഇയർ എന്ന പരിപാടിയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനവും താരം നേടിയിരുന്നു. സംഗീത സംവിധായകൻ ദേവരാജൻ മാഷിന്റെ ശിഷ്യനായിരുന്നു വിധു പ്രതാപ്.

വാളെടുത്താൽ, എന്ത് സുഖമാണീ നിലാവ്, നൈൽ നദിയെ, കാക്കോത്തി, ഗുജറാത്തി, മഴയുള്ള രാത്രിയിൽ, സുന്ദരിയേ, മഴമണി മുകിലേ തുടങ്ങിയവ വിധു ആലപിച്ച സിനിമാ ഗാനങ്ങളിൽ പ്രധാനപ്പെട്ടവയാണ്. പാട്ടിൽ മാത്രമല്ല കുറച്ച് കാലം അഭിനയത്തിലും വിധു പ്രതാപ് ഒരു കൈ നോക്കിയിരുന്നു. സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഒരു സീരിയലിലാണ് വിധു പ്രതാപ് അഭിനയിച്ചത്.

Also read; ജീവിതത്തില്‍ ഒരുപാട് പേരെ വിശ്വസിച്ചു, എല്ലാവരും പറ്റിച്ചു; ഒരിക്കല്‍ വിളിച്ചിട്ട് ഉറക്കം പോലും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു; നടി ശ്രീവിദ്യയുടെ ജീവിതത്തില്‍ നടന്നത്

അവതാരികയും നർത്തിയകയുമായ ദീപ്തിയെയാണ് വിധു പ്രതാപ് വിവാഹം ചെയ്തത്. 2008 ഓഗസ്റ്റ് 20നായിരുന്നു ഇരുവരുടേയും വിവാഹം. ലോക്ക് ഡൗൺ കാലത്ത് ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങളും മറ്റും ഇരുവരും ആ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു.

Advertisement