അരമണിക്കൂറില്‍ ചിത്രച്ചേച്ചി ഒരു പാട്ട് മുഴുവന്‍ പാടി തീര്‍ത്തു, ഒരു നാല് വരി പാടാന്‍ ഞാന്‍ ഒരു ദിവസം തന്നെയാണ് എടുത്തത്, ശരിക്കും വിഷമം തോന്നി, മനസ്സുതുറന്ന് വിനീത് ശ്രീനിവാസന്‍

87

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

Advertisements

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Also Read: അഭിനയിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു, പക്ഷേ ഒരു മുസ്ലീം പെണ്‍കുട്ടി എന്ന നിലയില്‍ നാടകവും സിനിമയൊന്നും എളുപ്പമായിരുന്നില്ല, ഒ്ത്തിരി അടികിട്ടിയിട്ടുണ്ട്, ജീവിതം പറഞ്ഞ് സീനത്ത്

ഏറ്റവും ഒടുവില്‍ വിനീത് ഒരുക്കിയ ഹൃദയം സര്‍വ്വകാല വിജയമാണ് നേടിയെടുത്തത്. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ നരന്‍ എന്ന ചിത്രത്തിലെ പാട്ട് റെക്കോര്‍ഡ് ചെയ്തതിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നരന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ ചില ഭാഗങ്ങള്‍ പാടാന്‍ താന്‍ ഒരു ദിവസം മുഴുവനാണ് എടുത്തത്. എന്നാല്‍ ചിത്രച്ചേച്ചി ഒരു ഗാനം മുഴുവന്‍ വെറും അരമണിക്കൂറില്‍ പാടി തീര്‍ത്തുവെന്നും തനിക്ക് ഭയങ്കര സങ്കടം തോന്നിയെന്നും വിനീത് പറയുന്നു.

Also Read: മീന്‍ കഴിക്കാത്ത ചെറുക്കന്മാര്‍ മാത്രം ഇങ്ങോട്ട് കല്യാണാലോചനകളുമായി വന്നാല്‍ മതി, പൊട്ടിക്കരയുന്ന ശൈത്യയെ ട്രോളി അമ്മ, ഇത് ചോദിച്ച് വാങ്ങിയ പണി

ഒത്തിരി സമയം എടുത്തിട്ടായിരുന്നു താന്‍ പാട്ടിന്റെ നാലുവരി പാടി തീര്‍ത്തത്. ആ പാട്ടില്‍ ഒത്തിരി പേരുടെ വികാരം ഉള്ളതുപോലെ തോന്നിയിട്ടുണ്ടെന്നും പാട്ടിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത് സ്റ്റേജില്‍ പാടുമ്പോള്‍ എനര്‍ജി കിട്ടുന്നതെന്നും മറ്റൊരു പാട്ടും പാടുമ്പോള്‍ കിട്ടാത്ത ഒരു എനര്‍ജി നരന്‍ പാടുമ്പോള്‍ കിട്ടാറുണ്ടെന്നും വിനീത് പറയുന്നു.

Advertisement