ഡിവോഴ്‌സ് ആയതിന് ശേഷമാണ് നല്ല കപ്പിൾസ് എന്ന പേര് കിട്ടിയത്; കൂടെ ഒരു പുരുഷൻ വേണമെന്ന് തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് ഐശ്വര്യ

220

തമിഴിലെ പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. അമ്മയിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ഐശ്വര്യ. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും, ഡിവോഴ്‌സിനെ കുറിച്ചും നടി വനിത വിജയകുമാറുമായുള്ള അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒരു പുരുഷൻ കൂടെയുള്ളത് ശരിക്കും മനോഹരമാണ്. എന്നാൽ തെറ്റായിട്ടുള്ള ഒരാളാണ് വരുന്നതെങ്കിൽ അതൊരു നരകമായിട്ടും മാറിയേക്കാം. പകുതി ജീവിതവും സ്‌നേഹവുമൊക്കെ നമുക്ക് മാതാപിതാക്കളിൽ നിന്നുമാണ് ലഭിക്കുന്നത്. എനിക്ക് എന്റെ ജീവിതത്തിൽ മൂന്ന് ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് നല്ലൊരു വീട് വേണം, രണ്ട്-നല്ല കാറ് വാങ്ങണം, മൂന്നാമത്തേത് നല്ലൊരു ഭർത്താവും കൂടുംബവും പിന്നെയൊരു നായയും വേണം.

Advertisements

Also Read
സിനിമയിൽ അഭിനയിക്കാൻ കിടക്ക പങ്കിടണമെന്ന് എന്നോടും ആവശ്യപ്പെട്ടിട്ടുണ്ട്; അച്ഛൻ നടനാണെന്ന് എന്നതൊന്നും അവർക്ക് പ്രശ്‌നമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് മാതാപിതാക്കളുടെ ഭരണമൊന്നും നടക്കില്ല. എനിക്ക് വിവാഹമോചിതയായ സ്ത്രീകളോട് അതും മക്കളൊടൊത്ത് ജീവിക്കുന്ന അമ്മമാരോട് പറയാനുള്ള ഒരു കാര്യമുണ്ട്. നിങ്ങൾ ഒരിക്കലും ഭർത്താവിനെ കുറിച്ചുള്ള കുറ്റങ്ങൾ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാൻ നോക്കരുത്. ഞാൻ എന്റെ മുൻഭർത്താവിനോടും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയോടും ഇപ്പോഴും നന്ദി ഉള്ളവളാണ്.

വിവാഹമോചനത്തിന് മുമ്പ് ഒരിക്കലും ഞങ്ങൾക്ക് നല്ല കപ്പിൾസ് എന്ന പേര് കിട്ടിയിട്ടില്ല. എന്നാൽ ഡിവോഴ്‌സിന് ശേഷം അങ്ങനെയൊരു പേര് കിട്ടി. ആ നെഗറ്റിവിറ്റി ഒരിക്കലും മകളിലേക്ക് നല്കിയിട്ടില്ല. ഞാൻ അനുഭവിച്ചതൊന്നും അവൾക്ക് അനുഭവിക്കേണ്ടി വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും അവളെ അറിയിച്ചിട്ടില്ല.

Also Read
വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പെടുത്തിട്ടുണ്ട്; ഗോസിപ്പുകളോട് പ്രതികരിച്ച് ഹാൻസിക

വിവാഹമോചനത്തിന് മുമ്പ് ഞാനും ഭർത്താവും അടി കൂടിയിട്ടുണ്ട്. പക്ഷെ അതിന് ശേഷം മച്ചാ നീ ഓക്കെ അല്ലേ എന്ന് ചോദിക്കുന്ന തരത്തിലേക്ക് ഞങ്ങളുടെ ബന്ധം വളർന്നു. എനിക്ക് തോന്നുന്നത് ഓരോ ആളുകളിൽ നിന്നും നമ്മൾ നല്ലതെന്ന് പറയിപ്പിക്കുമ്പോഴെക്കും നമ്മുടെ പല്ലൊക്കെ കൊഴിഞ്ഞ് കിളവത്തിയായിട്ടുണ്ടാവും. അപ്പോൾ നമ്മൾ എപ്പോഴാണ് ജീവിക്കുകയെന്നും ഐശ്വര്യ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

Advertisement