ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ കരച്ചിൽ ഉദയ സ്റ്റുഡിയോക്ക് ചുറ്റും കേൾക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞു; ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് ആത്മാക്കളോ; ഉദയയെ കുറിച്ച് തുറന്ന് പറഞ്ഞ് ശാന്തി വിള ദിനേശ്

5090

മലയാള സിനിമ ചരിത്രത്തിൽ നിറ സാന്നിധ്യമായിരുന്നു ഉദയ സ്റ്റുഡിയോ. നടൻ കുഞ്ചാക്കോ ബോബന്റെ അപ്പനായ ബോബൻ കുഞ്ചാക്കോയുടെ ഉടമസ്ഥതയിലായിരുന്നു സ്റ്റുഡിയോ. പക്ഷേ സാമ്പത്തിക പ്രശനങ്ങളും മറ്റും കാരണം സ്റ്റുഡിയോ വില്ക്കുകയായിരുന്നു. ഇപ്പോഴിതാ സ്റ്റുഡിയോയോ കുറിച്ചുള്ള ചില അറിയാ രഹസ്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ശാന്തി വിള ദിനേശ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സാമ്പത്തിക ബാധ്യത മൂലം ഉദയ സ്റ്റുഡിയോ വില്ക്കാൻ ബോബൻ കുഞ്ചാക്കോ തയ്യാറായിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് ബോബന്റെ സുഹൃത്തായ ആലപ്പി അഷ്‌റഫാണ്. അങ്ങനെ സ്റ്റുഡിയോ വാങ്ങാൻ ഒരു ദുബായ്ക്കാരൻ എത്തി. പക്ഷെ അതിന് മുമ്പ് അദ്ദേഹം ഒരു ജ്യോത്സ്‌നെ ഏർപ്പാാക്കി ഇരുന്നു. അങ്ങനെ ജ്യോത്സൻ കൊച്ചി എയർപോർട്ടിൽ വന്നിറങ്ങി. അദ്ദേഹത്തെ സ്വീകരിക്കാൻ കാറുമായി ആളുകൾ പോയി. അങ്ങനെ അദ്ദേഹം ഉദയയിൽ വന്നിറങ്ങി.

Advertisements

Also Read
ഡിവോഴ്‌സ് ആയതിന് ശേഷമാണ് നല്ല കപ്പിൾസ് എന്ന പേര് കിട്ടിയത്; കൂടെ ഒരു പുരുഷൻ വേണമെന്ന് തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് ഐശ്വര്യ

ഉദയയുടെ ഉള്ളിൽ എത്തിയ അദ്ദേഹം ഒരു തിയ്യറ്ററിന് അടുത്തെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹമവിടെ ഇറങ്ങി ഒരു വടിയുമെടുത്ത് സ്റ്റുഡിയോക്ക് ചുറ്റും നടന്ന് കൊണ്ടിരുന്നു. തുടർന്ന് അവിടെ നിന്ന് എന്തോ കണ്ട് പേടിച്ച് കിതച്ച്‌ക്കൊണ്ട് വന്ന് ആലപ്പി അഷ്‌റഫിനോട് പറഞ്ഞു ഇത് ആരു വാങ്ങിയാലും വാങ്ങുന്ന ആൾ ആറുമാസത്തിനകം മരിക്കുമെന്ന്. അത് മാത്രമല്ല ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനീ സ്റ്റുഡിയോയ്ക്ക് ചുറ്റും കേൾക്കുന്നെന്ന് അയാൾ പറഞ്ഞു. മാത്രമല്ല നിരവധി സ്ത്രീകളുടെ ശാപമുണ്ട് ഈ മണ്ണിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കേട്ട് അഷറഫ് ഞെട്ടി. പെട്ടെന്ന് അഷറഫിന്റെ മനസ്സിലേക്ക് വിജയശ്രീയുടെ മുഖം തെളിഞ്ഞ് വന്നു.എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ജ്യോത്സൻ പോയി. പക്ഷെ ജ്യോത്സൻ പറഞ്ഞതനുസരിച്ച് സ്ഥലം വാങ്ങാൻ കഴിയില്ലെന്ന് ദുബായ്ക്കാരൻ ബോബനെ വിളിച്ച് പറഞ്ഞു. കുറച്ച് നാളുകൾക്ക് ശേഷം ഉദയ സ്റ്റുഡിയോ കൊച്ചിയിലുള്ള ഒരാൾ വാങ്ങിച്ചു. വാങ്ങി ആറുമാസത്തിനുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു.

Also Read
സിനിമയിൽ അഭിനയിക്കാൻ കിടക്ക പങ്കിടണമെന്ന് എന്നോടും ആവശ്യപ്പെട്ടിട്ടുണ്ട്; അച്ഛൻ നടനാണെന്ന് എന്നതൊന്നും അവർക്ക് പ്രശ്‌നമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

അയാളുടെ ശവമടക്കിന് പോയി വരുന്ന വഴി തന്റെ മനസ്സിൽ സൂക്ഷിച്ച ജ്യോത്സൻ പറഞ്ഞ രഹസ്യം അഷ്‌റഫ് ബോബനോട് പറഞ്ഞു. അത് കേട്ട് കുറച്ച് നേരം മിണ്ടാതിരുന്ന ബോബൻ അഷ്‌റഫിനോട് അവരുടെ ജ്യോത്സൻ അവരോട് പറഞ്ഞ കാര്യം കൂടി പറഞ്ഞു. അതായത്, ഈ സ്ഥലം അവരുടെ തലയിൽ നിന്ന് പോയെങ്കിൽ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു, അത് അനുസരിച്ചാണ് ഉദയ വില്ക്കാൻ തീരുമാനിച്ചതെന്നും. എന്തായാലും ഉദയ വിറ്റതോടെ ബോബനും കുടുംബവും രക്ഷപ്പെട്ടു എന്നുമാണ് ശാന്തി വിള ദിനേശ് പറഞ്ഞത്.

Advertisement