സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ആളാണ് അർജ്ജുൻ സോമശേഖർ. അദ്ദേഹത്തിന്റെ ഭാര്യയായ സൗഭാഗ്യയാകട്ടെ നടി താര കല്യാണിന്റെയും രാജാറാമിന്റെയും മകൾ. ചെറുപ്പം മുതൽ ഒരുമിച്ച് ന#ത്തം പഠിച്ച് വളർന്നവരാണ് ഇരുവരും. തുടർന്നുണ്ടായ സൗഹൃദം പ്രണയമാവുകയും, പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരുവരും. സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ; പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞ ആൾക്കാരല്ല ഞങ്ങൾ. പരസ്പരം അത് ഉണ്ടെന്ന് മനസ്സിലാക്കി. പ്രേമിക്കുന്നവർക്ക് നമ്മുക്ക് അവരോട് ഇഷ്ടമാണെന്നും അവർക്ക് തിരിച്ചുമുണ്ടെന്ന് അറിയാൻ പറ്റും.
ചിലർക്ക് സിനിമയിൽ കാണുന്നത് പോലം പ്രപ്പോസൽ സീൻ ഉണ്ടാവാം. എല്ലാവർക്കും അങ്ങനെ ഉണ്ടാവില്ല എന്നതാണ് വസ്തുത.അതേസമയം സൗഭാഗ്യയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് അർജ്ജുൻ പറഞ്ഞതിങ്ങനെ;’എനിക്ക് സൗഭാഗ്യയോട് ഇഷ്ടം തോന്നാൻ നൂറോ ആയിരമോ കാരണങ്ങൾ ഉണ്ടായിരുന്നു.ടീച്ചറിന്റെ മകളായത് കൊണ്ടും അവർ നമുക്ക് തന്ന സ്വതന്ത്ര്യം കൊണ്ടും പരസ്പരം ഇഷ്ടം പറയാൻ എനിക്കന്ന് സാധിച്ചിരുന്നില്ല.
പക്ഷെ അതിന് മുൻപ് തന്നെ ടീച്ചറോട് ഞങ്ങൾ തമ്മിൽ ഇഷ്ടമാണോന്ന് ചോദിക്കുമായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ടീച്ചർ അവരോട് പറയാറുള്ളത്. അതുകൊണ്ട് തന്നെ ഈ സൗഹൃദം നിലനിർത്തി പോകാമെന്ന് ഞങ്ങളും ചിന്തിച്ചു’.പിന്നെ ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ നാട്ടുകാർക്ക് വേണ്ടി എന്തിന് ത്യാഗം ചെയ്യണമെന്ന് തോന്നി.
കാണുന്നവർക്ക് മുഴുവൻ ഞങ്ങൾ തമ്മിൽ പ്രേമമാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതിലെന്തോ നല്ലതില്ലേ എന്നെനിക്ക് ആ സമയത്ത് തോന്നി. കുറേ ആളുകൾ ഞങ്ങളെ പറ്റി പറയാൻ തുടങ്ങിയതോടെ ഞാൻ സൗഭാഗ്യയോട് എന്റെ ഇഷ്ടം പറയാതിരുന്നു. ഒരു മടിയായി. അല്ലെങ്കിൽ നേരത്തെ പറഞ്ഞേനെ. കണ്ടപ്പോൾ തന്നെ ഇഷ്ടം പറയുമായിരുന്നുവെന്നും’, അർജുൻ പറയുന്നുണ്ട്