ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ധോണി ഇനി ഉണ്ടാവില്ല; ആ സ്ഥാനം ഇനി ഋഷഭ് പന്തിന്

8

ഇത്തവണത്തെ ലോകകപ്പ് അവസാനിച്ചതോടെ എംഎസ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച ചർച്ചകൾ കൊഴുക്കുകയാണ്.

എന്നാൽ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലും ധോണിയിതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കാനിരിക്കെ ധോണി ടീമിലുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Advertisement

എന്നിരുന്നാലും ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ധോണി വിൻഡീസ് പര്യടനത്തിന് ഉണ്ടായേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. ബിസിസിഐയിലെ പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ സൂചന നൽകിയിട്ടുണ്ട്.

വെസ്റ്റിൻഡീസ് പര്യടനത്തിനായി ധോണി ടീമിനൊപ്പം ഉണ്ടാകില്ല. തുടർന്നങ്ങോട്ടും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന നിലയിൽ നാട്ടിലും വിദേശത്തും നടക്കന്ന പരമ്പരകളിൽ ധോണിയെ പ്രതീക്ഷിക്കേണ്ട. ഋഷഭ് പന്തായിരിക്കും ഇനിയങ്ങോട്ട് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.

പന്ത് വിക്കറ്റിനു പിന്നിൽ സ്ഥിരപ്പെടുന്നതുവരെ ധോണിയെ ടീമിനൊപ്പം നിർത്തി അദ്ദേഹത്തിന്റെ സേവനം ഉറപ്പുവരുത്തും. എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കുക.

Advertisement