ട്രെന്റ് ബോൾട്ട് മാരകമായ പ്രഹരശേഷിയുമായി വരുമ്പാൾ ഇന്ത്യ തകർന്നേക്കും, പ്രധാന വെല്ലുവിളി രോഹിത് ശർമ്മയ്ക്ക്

18

ലോകകപ്പിൽ ന്യൂസിലാൻഡിന് എതിരെ സെമി ഫൈനൽ പോരിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുൻപിലുള്ള ഒന്നാം നമ്പർ വെല്ലുവിളിയാണ് ട്രെന്റ് ബോൾട്ട്. ബോൾട്ടിനെ അതിജീവിക്കാനാവാതെ രോഹിത്തും, കോഹ് ലിയും രാഹുലുമെല്ലാം കുഴങ്ങിയാൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര ഒരുപക്ഷേ അവിടെ അവസാനിച്ചേക്കും.

ബോൾട്ട് ഇന്ത്യയ്ക്ക് ഉയർത്തുന്നത് എത്രമാത്രം ഭീഷണിയാണ് എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ഈ വർഷം ആദ്യം നടന്ന ഇന്ത്യയുടെ കീവീസ് പര്യടനത്തിൽ അഞ്ച് ഏകദിനത്തിൽ നിന്ന് 12 വിക്കറ്റാണ് ബോൾട്ട് വീഴ്ത്തിയത്. ഇക്കണോമിയാവട്ടെ 3.92.

Advertisements

ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ബോൾട്ടിന്റെ വീര്യം ഇന്ത്യ ശരിക്കും അറിഞ്ഞതുമാണ്. അഞ്ച് സെഞ്ചുറിയുമായി ഇംഗ്ലണ്ട് ലോകകപ്പ് തന്റേതാക്കി മാറ്റുന്ന രോഹിത് ശർമയ്ക്ക് സെമിയിൽ പ്രധാന വെല്ലിവിളി തീർക്കുന്നതും ബോൾട്ട് തന്നെയാണ്. സന്നാഹ മത്സരത്തിൽ കെന്നിങ്ടൺ ഓവലിലെ മൂടിക്കെട്ടി കാലാവസ്ഥയിൽ രോഹിത്തിനേയും രാഹുലിനേയും ബോൾട്ട് മടക്കിയിരുന്നു.

ഇൻസ്വിങ്ങറിലൂടെയാണ് രോഹിത്തിനെ ബോൾട്ട് വീഴ്ത്തിയത്. പന്ത് പിച്ച് ചെയ്യുന്നതിലെ വേരിയേഷനുമായി ബാറ്റ്സ്മാന് സർപ്രൈസ് നൽകുന്ന ഡെലിവറിയുമായാണ് ബോൾട്ട് രാഹുലിനെ അവിടെ വീഴ്ത്തിയത്.
സെമി നടക്കുന്ന മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. സെമി നടക്കുന്നതും മഴ ഭീഷണിക്ക് കീഴിലാണ്.

മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഇവിടെ വരുന്നത് എങ്കിൽ സെമിയിലത് ബോൾട്ടിനെ തുണയ്ക്കും. രോഹിത്തിന്റെ 208 ഇന്നിങ്സിൽ 23 വട്ടമാണ് ഇടംകയ്യൻ പേസർമാർ രോഹിത്തിന്റെ വിക്കറ്റെടുത്തത്. ബോൾട്ടിനെ എങ്ങനെയാവും രോഹിത് നേരിടുക എന്നതാണ് സെമിയിലെ ഹൈലൈറ്റുകളിൽ ഒന്ന്.

2015, 2019 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ രണ്ടാമതുണ്ട് ബോൾട്ട്. 17 കളിയിൽ നിന്ന് 164 വിക്കറ്റാണ് ബോൾട്ട് വീഴ്ത്തിയത്. ഇക്കണോമിയാവട്ടെ 4.51. 2019ലെ ഏകദിന കണക്കുകൾ എടുക്കുമ്‌ബോൾ 18 ഏകദിനങ്ങളിൽ നിന്ന് 36 വിക്കറ്റുമായി ബോൾട്ടാണ് ഒന്നാമത്.

Advertisement