വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിൽ നിന്നും ധോണി സ്വയം ഒഴിവായി: കാരണം കിടിലൻ

16

ആഗസ്റ്റിൽ തുടങ്ങുന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്നും എംഎസ് ധോണി സ്വയം ഒഴിവായി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം. ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ആർമിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. വിൻഡീസിനെതിരായ പര്യടനത്തിൽ ധോണി ടീമിലുണ്ടാവാൻ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോർട്ടുകൾ. നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തിൽ ധോണിയെ ഉൾപ്പെടുത്തുമെന്നും പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റി നിർത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എംഎസ് ധോണിയുടെ അഭാവത്തിൽ റിഷഭ് പന്താകും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ എത്തുക. ഏകദിന ടെസ്റ്റ് ടീമുകളിലേക്കായി ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ലോകേഷ് രാഹുൽ എന്നിവരുടെ പേരും ചർച്ചയിലുണ്ട്. മലയാളി താരം സഞ്ജു സാംസണിന്റെ പേരും ഗംഭീറിന്റെ പ്രസ്താവനയോടെ മുന്നോട്ടുവന്നിട്ടുണ്ട്.

Advertisement