ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു, വധു തമിഴ്നാട് സ്വദേശിനി വിനി രാമൻ, വൈറലായി തിരുമണ പത്രികൈ

95

പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു. തമിഴ്നാട് സ്വദേശിനി വിനി രാമനുമായുള്ള മാക്സ്വെല്ലിന്റെ വിവാഹം ഉറപ്പിച്ചു. മാർച്ച് 27നാണ് ഇരുവരുടേയും വിവാഹം. അതേ സമയം ഇരുവരുടേയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തമിഴ് ഭാഷയിലുള്ള പരമ്പരാഗത മഞ്ഞ നിറത്തിലുള്ള ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. 11.35നും 12.35നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാകും വിവാഹം നടക്കുക. മെൽബണിൽ ജനിച്ചുവളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ വീട്ടുകാർ.

Advertisements

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്ത്യൻ പാരമ്പര്യം അനുസരിച്ചുള്ള ചടങ്ങായിരുന്നു വിവാഹ നിശ്ചയത്തിൽ സംഘടിപ്പിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് ഇരുവരുടേയും വാഹം നീണ്ടുപോവുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരിക്കും ഇരുവരുടേയും വിവാഹം നടക്കുക.

Also Read
കിടിലൻ ലുക്കിൽ അതീവ ഗ്ലാമറസായി മീര ജാസ്മിൻ, അമ്പരന്ന് ആരാധകർ

മൂന്ന് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് മാക്സ്വെല്ലും വിനിയും വിവാഹിതരാകുന്നത്. ഓസ്‌ട്രേലിയൻ ടീമംഗമായ മാക്‌സ്വെൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെയും സൂപ്പർ താരമാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ് മാക്സ്വെൽ.

അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഈ കല്യാണക്കത്താണ്. തമിഴിലാണ് ഈ തിരുമണ പത്രികൈ എന്നതാണ് കൗതുകം. മാക്‌സ്വെൽ തന്റെ ദീർഘകാല കാമുകിയായ വിനിരാമനെയാണ് അടുത്തമാസം 27ന് വിവാഹം ചെയ്യുന്നത്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്.

2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായിരുന്നില്ല. വിനി ജനിച്ചത് ആസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്ബര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് പരമ്ബരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. തമിഴ് ആചാര പ്രകാരമാണ് വിവാഹവും.

Also Read
സൂരജിന് പകരക്കാരനായി ദേവയായി എത്തിയ ലക്കിയും പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറി ; മാറാനുള്ള കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത്

Advertisement