റാഞ്ചിയില്‍ ധോണിയെ കാത്തിരിക്കുന്ന് കിടിലന്‍ അപൂര്‍വ്വ റെക്കോര്‍ഡ്

15

റാഞ്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിംഗ് ധോണി അപൂര്‍വ്വ നേട്ടത്തിനരികെ. അന്താരാഷ്ട്ര ക്രിക്ക്രറ്റില്‍ 17000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിന് 33 റണ്‍സ് മാത്രം പിന്നിലാണ് ധോണി.

Advertisements

മൂന്നാം ഏകദിനം സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ നേട്ടം കൈവരിക്കാനുള്ള അവസരമാണ് ധോണിയെ കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്കും ഏഷ്യന്‍ ഇലവനുമായി 528 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ സമ്പാദ്യം 16967 റണ്‍സാണ്. 45 റണ്‍സ് ശരാശരിയില്‍ 16 സെഞ്ച്വറിയും 106 അര്‍ധസെഞ്ച്വറിയും ധോണിയുടെ പേരിലുണ്ട്.

ടെസ്റ്റില്‍ 4876 റണ്‍സും ഏകദിനത്തില്‍ 10474 റണ്‍സും ടി-20യില്‍ 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.
17000 റണ്‍സ് എന്ന നാഴികക്കല്ല് കടന്നവരുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.

34357 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. രാഹുല്‍ ദ്രാവിഡ് (24208), വിരാട് കോഹ്ലി (19453), സൗരവ് ഗാംഗുലി (18575), വിരേന്ദര്‍ സെവാഗ് (17253) എന്നിവരാണ് ധോണിയ്ക്ക് മുന്‍പിലുള്ളത്.
ഈ വര്‍ഷം മികച്ച ഫോമിലാണ് ധോണി ബാറ്റ് വീശുന്നത്.

ഓസീസിനെതിരെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി അര്‍ധസെഞ്ച്വറി നേടിയ ധോണി മാന്‍ ഓഫ് ദ സീരിസ് നേട്ടവും സ്വന്തമാക്കിയിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ധോണി അര്‍ധസെഞ്ച്വറി നേടിയിരുന്നു.

Advertisement