വന്‍മാറ്റം, രോഹിത്ത് ശര്‍മ്മ പുറത്തേയ്ക്ക്; പകരം രഹാന

21

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ടി20 പരമ്പരയില്‍ നിന്ന് രോഹിത്ത് ശര്‍മ്മയെ മാറ്റിനിര്‍ത്തും. പകരം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിക്കാത്ത അജിന്‍ക്യ രഹാനയെ കളിപ്പിക്കും. രഹാനയ്ക്ക് ലോകകപ്പ് ടീമിലേക്ക് എത്താനുളള അവസരമായിയിരിക്കും ഈ പരമ്പര.

Advertisements

ഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമമില്ലാതെ കളിക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് ഏറെ ആശ്വാസമാകും ഈ തീരുമാനം. രോഹിത്തിനെ പൂര്‍ണമായോ ഭാഗികമായോ ആയിരിക്കും പരമ്പരയില്‍ വിശ്രമം അനുവദിക്കുക.

രോഹിതിന് പുറമേ ഇന്ത്യന്‍സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനും, കുല്‍ദീപ്യാദവിനും വിശ്രമം അനുവദിക്കുന്ന കാര്യവും ബിസിസിഐ പരിഗണനയിലുണ്ട്.

അതേ സമയം രഹാനയെ കൂടാതെ കെഎല്‍ രാഹുലിനേയും ഓസീസിനെതിരായ പരമ്പരയില്‍ തിരികൈ വിളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോളും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലുള്ള ഇരുവര്‍ക്കും ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ ലോകകപ്പ്ടീമിലെത്താനാകും.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഭാഗിക വിശ്രമം ലഭിച്ച വിരാട് കോഹ്ലിയും, മുഴുവന്‍ സമയ വിശ്രമം ലഭിച്ച ജസ്പ്രിത് ഭുംറയും ഓസീസിനെതിരെ ഇന്ത്യന്‍ ടീമിലെത്തും.

ഓസീസിനെതിരായ പരമ്പര ഏറ്റവും നിര്‍ണായകമാവുക വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തിനും, ദിനേഷ് കാര്‍ത്തിക്കിനുമാവും. ഈ രണ്ട് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ക്ക് മാത്രമേ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കൂ എന്നതിനാല്‍ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് ആ ഒരു സ്ഥാനം നേടിയെടുക്കാനാവും ഇരുവരും മത്സരിക്കുക.

Advertisement