മദ്യപിച്ച് ലക്കുകെട്ട് പാതിരാത്രി നടുറോഡില്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ക്ക് എട്ടിന്റെ പണി, കുടിച്ച് കൂത്താടിയത് മലയാളി യുവതി ആഷ പിള്ളയും കൂട്ടുകാരികളും

26

മുംബൈ: കഴിഞ്ഞദിവസം പാതിരാത്രിയില്‍ മുംബൈയില്‍ നടുറോഡില്‍ മദ്യപിച്ച് ബഹളം വച്ച യുവതികളെ പോലീസ് അറസ്റ്റുചെയ്തു.

Advertisements

നാടകീയ നിമിഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ പിടിയിലായത്. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഭയന്ദറില്‍ അടികൂടിയത്.

സമീപത്തെ ഫ്‌ളാറ്റില്‍ മദ്യപാര്‍ട്ടിക്കുശേഷം ലക്കുകെട്ട അവസ്ഥയിലാണ് നാലുപേരും മിര റോഡിലെ മാക്സസ് മാളിനു സമീപത്തെ റോഡിലെത്തിയത്.

ഇവിടെ കിടന്ന് ഇവര്‍ വലിയതോതില്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതോടെ അയല്‍വാസികള്‍ പോലീസിനെ വിളിച്ച് അറിയിച്ചു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ഇവര്‍ പെണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

നാട്ടുകാര്‍ക്കെതിരേ ചീത്തവിളിച്ചിരുന്ന പെണ്‍കുട്ടികള്‍ പെട്ടെന്ന് വനിതാ പോലീസുകാര്‍ക്കെതിരേ തിരിഞ്ഞു. പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും തൊപ്പി എടുത്ത് എറിയുകയും ചെയ്തു. കൃത്യനിര്‍വഹണത്തിന് സമ്മതിക്കാതെ മര്‍ദിച്ചതിന്റെ പേരിലാണ് യുവതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മലയാളിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാവേലിക്കര സ്വദേശികളാണ്.

Advertisement