ബിജെപിക്കോ ആർഎസ്എസിനോ ഒരു റോളുമില്ല; ഓൺലൈൻ ആങ്ങളമാർ പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയ വിഷയത്തിൽ സന്ദീപ് വാചസ്പതി

182

കഴിഞ്ഞദിവസം നടി ലക്ഷ്മി പ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്നാണ് ലക്ഷ്മി സാമൂഹിക മാധ്യമത്തിലൂടെ ആരോ പി ച്ചത്.

സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്മിപ്രിയ പോസ്റ്റിൽ പറയുന്നു.

Advertisements

എന്നാൽ ചെറിയ പരിപാടിയായിരുന്നു പണം പ്പതീക്ഷിച്ചതര് നൽകാനാകില്ലെന്ന് ആദ്യം തന്നെ ലക്ഷ്മി പ്രിയയെ അറിയിച്ചിരുന്നു എന്നുമാണ് സന്ദീപ് വാചസ്പതി അറിയിക്കുന്നത്.

എൻഎസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവർ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ തന്നെ സംഘാടകർ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് വെളിപ്പെടുത്തുകയാണ്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി പറയുന്നത്.

ALSO READ- എന്നും ആഗ്രഹിച്ചത് ടീച്ചറാകാൻ, പക്ഷെ കാലം കാത്ത് വെച്ചത് അഭിനയം; എങ്ങനെ സിനിമാ നടിയാകണമെന്ന് അറിയില്ലായിരുന്നു; അനു സിത്താര

തന്റെ നാടായ ചെങ്ങന്നൂർ താലൂക്കിലെ ആല പഞ്ചായത്തിലെ എൻഎസ്എസ് കരയോഗം അവരുടെ തൊണ്ണൂറ് വർഷത്തെ പ്രവർത്തന ചരിത്രം വിശദമാക്കികൊണ്ട് ഒരു ഡയറക്ടറി പുറത്തിറക്കുന്നതിന് വേണ്ടിയാണ് സെലിബ്രിറ്റിയായ ലക്ഷ്മിയെ വിളിച്ചതെന്നാണ് സന്ദീപ് പറയുന്നത്.

സംഘാടകർക്ക് ഒരു സെലിബ്രിറ്റിയെ വേണമായിരുന്നു. അതനുസരിച്ച് മുന്ന് മാസം മുൻപാണ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങൾ പറയുകയും അവർ സമ്മതിക്കുകയും ചെയ്തു. വിളിച്ചപ്പോൾ തന്നെ അവരോട് പറഞ്ഞിരുന്നു. ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണെന്ന്. വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്നും. അതിന്റെ അടിസ്ഥാനത്തിൽ തീർച്ചയായും വരാമെന്ന് അവർ അറിയിക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം താൻ ബന്ധപ്പെടില്ലെന്നും അവിടത്തെ ഭാരവാഹികളായിരിക്കും ബന്ധപ്പെടുകയെന്നും അറിയിച്ചിരുന്നു. തുടർന്ന് ഭാരവാഹികൾ നിരവധി തവണ ലക്ഷ്മിയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇത് അറിയിച്ചപ്പോൾ കുഴപ്പമില്ല ഇനിയും സമയം ഉണ്ടല്ലോ എന്നാണ് താൻ പറഞ്ഞത്.

പിന്നീട് നോട്ടീസ് അടിക്കുന്ന സമയത്തും ഭാരവാഹികൾ വിളിച്ചെങ്കിലും ലക്ഷ്മിയെ കിട്ടിയില്ല. അതനുസരിച്ച് താൻ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. പിന്നീട് തിരിച്ചു വിളിച്ചു വന്നുകൊള്ളാം പ്രശ്നമൊന്നും ഇല്ല എന്ന് ലക്ഷ്മി പറഞ്ഞതാണ്.

ALSO READ- അണിഞ്ഞൊരുങ്ങി പോസ് ചെയ്ത് കാവ്യ മാധവൻ; ഫോണിൽ പകർത്തി കുഞ്ഞുമകൾ; എല്ലാ ശ്രദ്ധയും കവർന്ന് മാമാട്ടി!

പിന്നീട് താനറിയുന്നത് അവർ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള കാര്യങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു. താൻ അവിടെ പോയി. തനിക്ക് വളരെ കുറച്ച് പണം മാത്രമാണ് അവർ തന്നതെന്നാണ്. ഈ കാര്യങ്ങൾ അന്വേഷിച്ച് തിരികെ വിളിക്കാമെന്നും അറിയിക്കുകയും സംഘാടകരുമായി സംസാരിച്ച് അടിസ്ഥാനത്തിൽ പരിഹരിക്കാമെന്ന് അവരെ തന്നെ അറിയിക്കുകയും ചെയ്തു.

പിന്നീട് സംഘാടകർ നൽകിയ പതിനായിരം അവരെ തന്നെ തിരികെ എൽപ്പിക്കുകയാണെന്ന് ലക്ഷ്മി തന്നെ അറിയിച്ചു. പണം തിരികെ ഏൽപ്പിക്കരുതെന്ന് പറഞ്ഞിട്ടും അവർ പണം തിരിച്ചുനൽകുകയായിരുന്നെന്നും സന്ദീപ് പറയുന്നു.

അന്ന് 60,000 രൂപയാണ് ലക്ഷ്മി ആവശ്യപ്പെട്ടതെന്ന് സംഘാടകർ പറഞ്ഞു. പണം സംബന്ധിച്ച് കാര്യങ്ങൾ സംസാരിച്ചത് അവർ തമ്മിലായിരുന്നു. വലിയ തുക ആവശ്യപ്പെട്ടപ്പോൾ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് നമ്പർ അയക്കാനും താൻ അവരോട് ആവശ്യപ്പെട്ടിരുന്നെന്നും സന്ദീപ് വ്യക്തമാക്കുന്നു.

പിന്നീട് സംഘാടകർ 25,000 രൂപ കൊടുക്കാമെന്ന ധാരണയിൽ ഇരിക്കുന്നതിനിടെയാണ് ഇന്നലെ ലക്ഷ്മിയുടെ ഭർത്താവ് തന്നെ വിളിച്ചത്. വളരെ സൗഹാർദത്തോടെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അവർ തന്നോട് അലറി. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്തതായും സന്ദീപ് പറയുന്നു.

അതേസമയം, താൻ പണം വാങ്ങിയിട്ടുണ്ടോന്നോ, തനിക്കെതിരെ ഒരു ആരോപണവും പോസ്റ്റിൽ ലക്ഷ്മി ഉന്നയിച്ചിട്ടില്ല. താൻ ഫോൺ എടുത്തിട്ടില്ലെന്ന് പറയുന്നത് ലക്ഷ്മി തെറ്റാണ്. അത് അവർ തിരുത്തുമെന്ന് കരുതുന്നു ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വരുന്നവരോട് ഒന്നും പറയാനില്ലെന്നും സുഡാപ്പികളും രാഷ്ട്രീയ എതിരാളികളുമാണ് അവരെന്നും സന്ദീപ് ആരോപിച്ചു.


അവർക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാം. ഇതിൽ ബിജെപിക്കോ ആർഎസ്എസിനോ ഒരു റോളുമില്ല. സഹപ്രവർത്തകർ എതെരാവശ്യം ഉന്നയിച്ചാൽ ഇനിയും സഹായം തുടരും.ഓൺലൈൻ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം. താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. കപട മുഖം അണിഞ്ഞ് നിഷകളങ്കാരവരുതെന്നും സന്ദീപ് പറഞ്ഞു.

Advertisement