സെൽഫിദുരന്തം കൊച്ചിയിലും; 2 കുട്ടികൾ ട്രെയിനിടിച്ച‌് മരിച്ചു

22

മുളന്തുരുത്തി: സെൽഫിയെടുക്കുന്നതിനിടെ രണ്ട‌് സ‌്കൂൾവിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു.

Advertisements

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കൽ പള്ളിക്കുസമീപമുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുസമീപം തൃക്കേപ്പുറത്ത് മലയിൽ സന്തോഷിന്റെ മകൻ അക്ഷയ് സന്തോഷ് (15), മുളന്തുരുത്തി പെരുമ്പിള്ളി പാടത്തുകാവ് പാർലത്ത് പരേതനായ ബാബുവിന്റെ മകൻ നിഥിൻ ബാബു (15) എന്നിവരാണ് മരിച്ചത്.

റെയിൽവേ ട്രാക്കിലൂടെ നടന്നുവരവെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു.

കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച് സ്കൂളിന് അവധി ആയതിനാൽ ഇരുവരും പള്ളിയിൽപ്പോയശേഷം നിഥിന്റെ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം.

ഇരുവരും ചേർന്ന് ട്രാക്കിൽനിന്ന് സെൽഫിയെടുക്കുമ്പോൾ ട്രെയിൻ വരുന്നതുകണ്ട് സമീപത്തെ ട്രാക്കിലേക്ക് മാറിയെങ്കിലും ആ ട്രാക്കിൽക്കൂടി എത്തിയ മെമു ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സിന്ധുവാണ് അക്ഷയിന്റെ അമ്മ, സഹോദരൻ അർജുൻ. നിഥിന്റെ അമ്മ മായ. മിഥുൻ ബാബു സഹോദരൻ.

Advertisement