Home Life

കണ്ടവരുടെയെല്ലാം കണ്ണുനനയിച്ച് ചില്ലിനപ്പുറവും ഇപ്പുറവുംനിന്ന് സ്‌നേഹം പങ്കിടുന്ന പ്രവാസി അച്ഛനും മകളും: വീഡിയോ വൈറല്‍

70

കൊച്ചി: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്ന അച്ഛനെ യാത്രയയ്ക്കുന്ന കുഞ്ഞു പൈതലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും കണ്ണില്‍ ഈറനണയിക്കുന്നത്.

വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കുഞ്ഞു മകള്‍ ചില്ലിനപ്പുറത്ത് നില്‍ക്കുന്ന അച്ഛനെ ഉമ്മ വെച്ച് തിരികെ വിളിക്കുന്നത്.

Advertisements

ഒരു ചില്ലിനപ്പുറവും ഇപ്പുറവുംനിന്ന് സ്‌നേഹം പങ്കിടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ കണ്ടപ്പോള്‍ എല്ലാ പ്രവാസികളും അവരുടെ ജീവിതത്തിന്റെ നേര്‍ സാക്ഷ്യം തന്നെയായിരിക്കും കണ്ടത്.

ചില്ലു തുറന്നു അപ്പുറത്ത് നില്‍ക്കുന്ന അച്ഛനടുത്തേക്ക് പോകാന്‍ ആ കുഞ്ഞു പൈതല്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ അവസാനം ചില്ലിനപ്പുറവും ഇപ്പുറവും നിന്ന് അവള്‍ അച്ഛനെ ഉമ്മ വെച്ചുകൊണ്ട് യാത്രയാക്കി.എന്നാല്‍ ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര്‍ ആ അച്ഛന്റെ മുഖത്ത് വ്യക്തമാണ്.

Advertisement