മഴക്കാലത്തെ ലൈംഗിക ബന്ധം വളരെ നല്ലതാണ്, ഇതാ അ‌ഞ്ച് കാരണങ്ങള്‍

23

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു പ്രത്യേക കാലമില്ലെന്നതാണ് സത്യമെങ്കിലും മുടിയഴിച്ചിട്ട സുന്ദരിയെപ്പോലെ പ്രകൃതി എല്ലാം മറന്ന് ആര്‍ത്ത് പെയ്യുമ്ബോള്‍ സ്‌നേഹിച്ച്‌ പോകാത്തവര്‍ ചുരുക്കമായിരിക്കും.

മാനത്ത് മഴക്കാറ് കാണുമ്ബോള്‍ പീലി വിടര്‍ത്തി മയിലുകള്‍ ആടുന്നതും പാമ്ബുകള്‍ ഇണചേരാനെത്തുന്നതുമെല്ലാം പ്രകൃതിയിലെ സ്വാഭാവിക പ്രതികരണങ്ങളാണ്.

Advertisements

മഴക്കാലത്തെ തണുപ്പിനെ പ്രതിരോധിക്കാന്‍ ഇണയോട് ചേര്‍ന്ന് നിന്ന് പ്രകൃതി പരസ്പരം ചൂടുനല്‍കുമ്ബോള്‍ മനുഷ്യന് മാത്രം എങ്ങനെ മാറിനില്‍ക്കാനാകും.

ഓരോ മനുഷ്യ മനസിലും റൊമാന്‍സിന്റെ അതിതീവ്രത അനുഭവപ്പെടുന്നത് മണ്‍സൂണ്‍ കാലത്താണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മഴക്കാലത്തെ ലൈംഗിക ബന്ധം പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനും മാനസിക ആരോഗ്യ പുരോഗതിക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.

ശരീരത്തിന് ചൂട് വേണം

ഇടിമിന്നലിന്റെ അകമ്ബിടിയോടെ പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്ബോള്‍ മുറിക്കുള്ളിലെ സ്വകാര്യതയില്‍ പ്രണയത്തിന്റെ അതിതീവ്ര മഴ നനയാന്‍ കൊതിക്കുന്നവരാണ് മനുഷ്യന്‍.

പുറത്തെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് തേടുന്നതില്‍ എന്താണ് തെറ്റ്.

കാലാവസ്ഥ പുലിയാണ്

മണ്‍സൂണ്‍ കാലം മനുഷ്യ മനസിന്റെ ആകുലതകളും വ്യസനങ്ങളും താനേ മറയുന്ന നേരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു.

അതുകൊണ്ട് തന്നെ ഇക്കാലത്ത് മനുഷ്യന്റെ ആഗ്രഹങ്ങളും താനെ ഉണരുന്നു. പുറത്ത് പതിയെ വീശുന്ന തണുത്ത കാറ്റും തമിര്‍ത്ത് പെയ്യുന്ന മഴയും മനുഷ്യ മനസില്‍ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്നത് സ്വാഭാവികമാണ്.

നനഞ്ഞ വസ്ത്രങ്ങള്‍, ചൂടുമാറാത്ത ശരീരം

മഴ കൊണ്ട് മാത്രം മുളയ്‌ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണില്‍, മനസില്‍… എന്ന വരികള്‍ കേള്‍ക്കാത്തവര്‍ നമ്മളില്‍ കുറവായിരിക്കും.

വരികളില്‍ പറയുന്നത് പോലെ മഴ കൊണ്ട് നനഞ്ഞ ശരീരത്തില്‍ നിന്നും അതിനോട് ഒട്ടിക്കിടക്കുന്ന വസ്ത്രത്തില്‍ നിന്നും മനുഷ്യ മനസിലെ ആഗ്രഹങ്ങള്‍ മുളയ്‌ക്കുമെന്നത് നേരാണ്.

മഴ നനഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന നിങ്ങള്‍ക്ക് പങ്കാളിയുടെ ഊഷ്‌മളമായ ഒരു ആലിംഗനം വേണമെന്ന് തോന്നിയാല്‍ എന്താണ് തെറ്റ്.

മഴ ഏറ്റവും സുന്ദരം

ചൂടുകാലത്തെ പല വിധ പ്രശ്‌നങ്ങള്‍ മൂലം പങ്കാളിയോട് ചേര്‍ന്നൊട്ടി കിടക്കാന്‍ പലരും മടിക്കും. വിയര്‍പ്പിന്റെ രൂക്ഷഗന്ധവും ചൂടുകാലത്തെ പ്രശ്‌നങ്ങളും മൂലം ലൈംഗിക ബന്ധത്തിന് നോ പറയുന്നവരും ഏറെയാണ്.

എന്നാല്‍ മഴക്കാലം അങ്ങനെയല്ല, മനുഷ്യ ശരീരത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനായി പ്രകൃതി കരുതിവച്ചിരിക്കുന്ന കാലമാണെന്ന് വേണമെങ്കില്‍ മഴക്കാലത്തെ വിളിക്കാം.

മനസും ശരീരവും റിലാ‌ക്‌സ് ചെയ്യാന്‍ പറ്റുന്നതിനൊപ്പം പങ്കാളികള്‍ തമ്മിലുള്ള മാനസിക ശാരീരിക ബന്ധം കൂടി മെച്ചപ്പെടുത്താന്‍ പറ്റുമെങ്കില്‍ പിന്നെന്താണ് വേണ്ടത്.

മഴയുടെ സംഗീതം

ലോകത്തിലെ ഏത് സംഗീതത്തേക്കാളും മികച്ചതാണ് മഴയുടെ സംഗീതമെന്ന് നിസംശയം പറയാം.

ഇത്രയും മാസ്‌മരികമായ സംഗീതത്തില്‍ മനംമയങ്ങുന്നവര്‍ ഒന്ന് പ്രേമിച്ച്‌ പോകുന്നതില്‍ ആരെയും തെറ്റ് പറയാന്‍ കഴിയില്ല.

മഴയുടെ ആര്‍ത്തലയ്‌ക്കുന്ന സംഗീതത്തില്‍ പരസ്പരം പെയ്‌ത് തോരുമ്ബോള്‍ സ്വര്‍ഗീയ അനുഭൂതിയിലേക്ക് ചിറക് വിരിച്ച്‌ പറക്കാമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മഴയും തണുപ്പുമല്ല, പങ്കാളികള്‍ തമ്മിലുള്ള താത്പര്യവും പരസ്പര സ്‌നേഹവുമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്.

അതിന് മഴയും വെയിലും തണുപ്പും ഒന്നും ഒരു തടസമല്ല,ഒരു പക്ഷേ ഈ സ്‌നേഹത്തിന് ഇഴയടുപ്പം കൂട്ടാനുള്ള ചാലക ശക്തിയായി ഇവ മാറാറുണ്ടെന്നതാണ് സത്യം.

Advertisement