പുലരും വരെ ഉറങ്ങിയില്ല, ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ട് ഇരിക്കുവാരുന്നു, ഫ്‌ളാറ്റിൽ കൂടെ താമസിച്ചിരുന്ന വ്യക്തിക്ക് എതിരെ റിഫയുടെ ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം

300

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത മലയാളി വ്‌ളോഗർ റിഫ മെഹ്നുവി ദുബായിയുലെ ഫ്‌ളാറ്റിൽ മ രി ച്ച നിലയിൽ കണ്ടെത്തിയതത്. ഇപ്പോഴിതാ റിഫ മെഹ്നുവിന്റെ മ ര ണ ത്തിൽ നിർണായക വഴിത്തിരിവായി ഒരു ശബ്ദസന്ദേശം പ്രചരിക്കുകയാണ്.

ഇവരുടെ തന്നെ കുടുംബത്തിലെ ഒരു യുവാവിന് എതിരെ റിഫ ആരോപണങ്ങൾ ഉന്നയിക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മ ര ണ പ്പെടുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ് റിഫ മെഹ്നു അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇതെന്നാണ് അറിയാൻ കഴിയുന്നത്.

Advertisements

Also Read
ദുൽഖറും ഫഹദും കഴിവുള്ള നടൻ, പ്രണവ് കൊച്ചു പയ്യൻ, മോഹൻലാലും സുചിത്രയും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു: തുറന്നു പറഞ്ഞ് കൊല്ലം തുളസി

ദുബായിലെ കരാമയിൽ റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ളാറ്റിൽ ഷെയറിങ്ങിലാണ് താമസിച്ചിരുന്നത്. ഇവിടെ കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണു റിഫയുടെ ശബ്ദ സന്ദേശത്തിലുള്ളത്.

മരണപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പ് റിഫ മറ്റൊരാൾക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കൂടെ താമസിച്ചിരുന്ന മറ്റൊരാൾക്കെതിരെയാണ് റിഫ ആരോപണം ഉന്നയിച്ചിരിക്കുന്നത്. റിഫയും ഭർത്താവ് മെഹ്നാസും മറ്റ് കുടുംബാംഗങ്ങളോടൊപ്പം ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് താൻ ഫ്‌ലാറ്റിൽ കഴിയുന്നതെന്ന് റിഫ ശബ്ദ സന്ദേശത്തിൽ പറയുന്നു.

റിഫയുടെ ഓഡിയോ സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെ:

മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്.

ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു.

എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല എന്നും റിഫയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

അതേ സമയം കോഴിക്കോട് ബാലുശേരി സ്വദേശിയാണ് റിഫ. കഴിഞ്ഞ ദിവസമാണ് റിഫയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പുവരെ റിഫ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്കു മുന്നിൽ നിന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാനത്തെ പോസ്റ്റ്. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്.

Also Read
ലൂസിഫറിനെയും ബാഹുബലിയേയും മലർത്തിയടിച്ച് ഭീഷ്മ പർവം 50 കോടിക്ലബ്ബിൽ, 4 ദിവസം കൊണ്ട് റെക്കോഡ് കളക്ഷൻ ഷെയർ, ചരിത്രമെന്ന് ഫിയോക്, ബോക്‌സോഫീസിനെ തൂക്കിയടിച്ച് മൈക്കിളപ്പന്റെ ആറാട്ട്

റിഫയുടെ മ ര ണ ത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആ ത്മ ഹ ത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മ രി ക്കു ന്ന തിനു മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മകന് ചുംബനം നൽകിയ ശേഷമാണ് സംസാരം അവസാനിപ്പിച്ചത്. മൂന്ന് വർഷം മുമ്പായിരുന്നു റിഫയുടേയും മെഹ്നുവിന്റേയും വിവാഹം. ഒന്നര വയസുള്ള മകനെ വീട്ടുകാരെ ഏൽപ്പിച്ചാണ് റിഫ ജോലി തേടി ദുബായിൽ എത്തിയത്.

Advertisement