ആ ബാറ്റിംഗ് കണ്ട് അന്തംവിട്ടുപോയി; രോഹിത് ശർമ്മയ്ക്ക് പ്രശംസയുമായി പാകിസ്താന്റെ പ്രമുഖ താരം

15

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ഇത്തവണത്തെ ലോകകപ്പിൽ വിസ്മയ ഫോം തുടരുകയാണ്. ഇതിനകം അഞ്ച് സെഞ്ചുറികൾ നേടിയ ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് സെമിയിൽ ന്യൂസിലൻഡിന് എതിരെയും ശതകം കാത്തിരിക്കുകയാണ് ആരാധകർ.

Advertisements

രോഹിത്തിന്റെ ഈ ഫോം കണ്ട് മനംമയങ്ങിയവരിൽ ഒരു പാകിസ്താൻ ഇതിഹാസവുമുണ്ട്. രോഹിത്തിനെ പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ താരം മുഷ്താഖ് മുഹമ്മദ് രംഗത്തെത്തി. വിസ്മയ താരമാണ് രോഹിത് ശർമ്മ. തന്നെയും സഹോദരൻമാരെക്കാളും മികച്ച താരമാണയാൾ, അതൊരു സത്യമാണ്.

ടെക്നിക്കും ഷോട്ട് സെലക്ഷനും അക്രമണോത്സുകതയും ചേരുന്നതാണ് ഹിറ്റ്മാനെന്നും’ ടൈംസ് ഓഫ് ഇന്ത്യയോട് മുഷ്താഖ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്റെ റെക്കോർഡ് 40 വർഷം(1961 -2001) വരെ നിലനിർത്തിയ താരമാണ് മുഷ്താഖ് മുഹമ്മദ്.

ഈ ലോകകപ്പിൽ 647 റൺസുമായി റൺവേട്ടയിൽ മുന്നിലാണ് രോഹിത്. ഒരു ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ സച്ചിൻറെ റെക്കോർഡ് മറികടക്കാൻ 27 റൺസ് കൂടി മതി രോഹിത്തിന്. സച്ചിൻ 2003 ലോകകപ്പിൽ 673 റൺസ് നേടിയിരുന്നു.

ഒരു സെഞ്ചുറി കൂടി നേടിയാൽ ലോകകപ്പ് ചരിത്രത്തിൽ കൂടുതൽ ശതകങ്ങൾ നേടിയ സച്ചിൻറെ റെക്കോർഡും രോഹിത് തകർക്കും. ആറ് സെഞ്ചുറിയുമായി സച്ചിനൊപ്പമാണ് രോഹിതിപ്പോൾ.

Advertisement