നിർമിച്ചത് മുതലത്തോൽ കൊണ്ട്, പതിച്ചിരിക്കുന്നത് 240 വജ്രങ്ങൾ, വില 2.6 കോടി രൂപ: കണ്ണുതള്ളിക്കുന്ന ഹാൻഡ് ബാഗുമായി നിത അംബാനി

28

പലപ്പോഴും താരങ്ങളുടെയും മറ്റും വസ്ത്രങ്ങളുടെയും ആക്സസറീസിന്റെയും വിലയറിയുന്നത് ആരാധകരിൽ അമ്പരപ്പുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ചിത്രമാണ് വൈറലാകുന്നത്.

ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന ഒരു തരം ചീങ്കണ്ണിയുടെ തോൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന അത്യപൂർവ്വമായ ബാഗാണ് ചിത്രത്തിൽ നിതയുടെ കൈയ്യിലുള്ളത്. ബാഗിന് പുറത്ത് അലങ്കാരത്തിനായി 240 വിലയേറിയ വജ്രങ്ങളും പിടിപ്പിച്ചിട്ടുണ്ട്. വിലയാണ് ഞെട്ടിക്കുന്നത് 2 കോടി 60 ലക്ഷം രൂപ.

Advertisements

ലണ്ടനിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ നിത അംബാനിയും കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോഴാണ് നിതയുടെ കയ്യിലെ ബാഗ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്.

ചീങ്കണ്ണിത്തോലിൽ നിറം നൽകുന്നത് സങ്കീർണമായ പ്രവൃത്തി ആയതിനാൽ വർഷത്തിൽ രണ്ട് ബിർകിൻ ബാഗുകളായിരിക്കും കമ്പനി നിർമിക്കുക. ഓരോ വർഷവും വില കൂടികൊണ്ടിരിക്കുന്ന ബിർക്കിൻ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.

ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡൽ ബാഗാണ് കരീന കപൂർ ഉപയോഗിക്കുന്നത്. ദീപിക പദുകോൺ, സോനം കപൂർ എന്നിവർക്കും ബിർകിൻ ബാഗുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

Advertisement