താടിയും മുടിയും നീട്ടിയ പൊക്കം കുറഞ്ഞ ഇരുനിറക്കാരൻ, കുതിരപ്പുറത്തും കയറാൻ കഴിയുമായിരുന്നില്ല, സിനിമയിൽ പഴശ്ശിരാജ വളച്ചൊടിക്കപ്പെടുകയായിരുന്നു: ചരിത്രകാരന്റെ വെളിപ്പെടുത്തൽ

25

എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഴശ്ശിരാജ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ചരിത്ര പുരുഷനായി വെള്ളിത്തിരയിലെത്തിയത് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. പഴശ്ശിരാജാവായി മമ്മൂട്ടി ജീവിക്കുകയായിരുന്നെന്നും ആ വേഷം ചെയ്യാൻ ഏറ്റവും അനിയോജ്യനായ വ്യക്തി മമ്മൂട്ടിയാണെന്നും ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ചരിത്രകാരൻമാർ കണ്ടെത്തിയ വസ്തുതകൾ സിനിമയ്ക്കുവേണ്ടി തെറ്റായി മാറ്റിയെഴുതാണെന്ന് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോ. കുട്ടമത്ത് കുന്നിയൂർ നാരായണക്കുറുപ്പ്.

Advertisements

ചിത്രത്തിൽ പഴശ്ശിരാജയെ ജന്മിയായ നാട്ടുപ്രമാണിയുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുതിരപ്പുറത്ത് സഞ്ചരിക്കുന്ന, വീണ വായിക്കുന്ന, ഏറ്റുമുട്ടലിൽ എതിരാളികൾ കൊലചെയ്യുന്ന പഴശ്ശിരാജയെയാണ് സിനിമയിൽ കണ്ടത്.

എന്നാൽ പഴശ്ശിരാജയെപ്പറ്റിയുള്ള ചരിത്രം ഏറെ വിശദമായ പഠനം നടത്തിയാണ് താൻ പുസ്തകമാക്കിയതെന്നും, ആ സമയത്ത് പഴശ്ശി രാജാവിനെ സന്ദർശിച്ച ഫ്രഞ്ചുകാരനായ പ്രസിഡന്റിനെപ്പറ്റിയുള്ള രേഖകളിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്നും അദ്ദേഹം പറയുന്നു.

പഴശ്ശിരാജയ്ക്ക് 55 വയസുള്ളപ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റ് സന്ദർശിക്കുന്നത്. താടിയും മുടിയും നീട്ടിവളർത്തിയ പഴശ്ശി ചുവന്ന പുള്ളിയുള്ള കിരീടമാണ് അപ്പോൾ ധരിച്ചത്. സിനിമയിൽ കാണിച്ചത് പോലൊരു ഫ്യൂഡൽ പ്രഭുവായിരുന്നില്ല അദ്ദേഹം. പൊക്കം കുറവായിരുന്ന അദ്ദേഹത്തിന് കുതിരപ്പുറത്ത് കയറാൻ സാധിക്കില്ല. ഇനിയൊരു യുദ്ധം വന്നാൽ തന്റെ പ്രിയപ്പെട്ടവർ മരിക്കുമെന്ന ഭയത്താൽ അദ്ദേഹം കരഞ്ഞത് രേഖകളിൽ നിന്ന് വായിച്ചെടുത്തുവെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല പഴശ്ശി തന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. അദ്ദേഹത്തെ ഒറ്റുകൊടുത്തതിനുള്ള പൈസ ലഭിക്കാൻ വിവിധ വകുപ്പുകൾ തമ്മിൽ തർക്കവും ഉണ്ടായി. അതേസമയം സിനിമയിൽ ഇതൊന്നുമല്ല കാണിച്ചിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

ചരിത്രകാരന്മാർ കണ്ടെത്തിയ വിവരങ്ങൾ വളച്ചൊടിക്കാൻ പാടില്ലെന്ന് ചെന്നൈയിലെ ചരിത്രകാരന്മാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചതിനെപ്പറ്റി ഒരു ചർച്ചയും ഉണ്ടായില്ലെന്ന് നാരായണക്കുറുപ്പ് പറയുന്നു.

Advertisement