നമുക്കിനി എംഎസ് ധോണിയെ ആവശ്യമില്ല, തുറന്നടിച്ച് വിരേന്ദർ സെവാഗ്

16

ഇത്തവണത്തെ ഐപിഎൽ ഉപേക്ഷിക്കുകയാണെങ്കിൽ മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെ അന്താരാഷ്ട്ര കരിയർ ഏതാണ്ട് അസ്തമിച്ചുവെന്ന് ഉറപ്പിക്കുകയാണ് ക്രിക്കറ്റ് വിദഗ്ധർ.

ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ മടങ്ങി വരവിനുള്ള സാധ്യതകൾ വിരളമാണെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. ഏത് പൊസിഷനിലാണ് ധോനിയെ കളിപ്പിക്കാനാവുക എന്ന് സെവാഗ് ചോദിക്കുന്നു.

Advertisements

മികച്ച ഫോമിലാണ് കെഎൽ രാഹുൽ, ഋഷഭ് പന്തും ടീമിലുണ്ട്. ഇവരെ മാറ്റേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും സെവാഗ് പറഞ്ഞു. ഇന്ത്യൻ ടീമിലേക്ക് ഇനി മടങ്ങി വരണമെങ്കിൽ ധോണി കളിച്ച് തന്നെ തെളിയിക്കണം എന്ന് സെലക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്താൻ ഐപിഎൽ മാത്രമായിരുന്നു ധോനിക്ക് മുൻപിലുള്ള വഴി. അതെസമയം ന്യൂസിലാൻഡിൽ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ തോറ്റമ്പിയ ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാനും സെവാഗ് മറന്നില്ല.

ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയേക്കാൾ മികവ് പുലർത്തുന്നവരാണ് കിവീസ്. കോഹ്ലിക്ക് ഇപ്പോൾ സംഭവിച്ചത് പോലെ സച്ചിൻ, സ്റ്റീവ്് വോ, കാലിസ് എന്നിവർക്കെല്ലാം പല ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ടെന്നും നായകന്റെ ഫോമില്ലായ്മയെ ചൂണ്ടി സെവാഗ് വ്യക്തമാക്കി.

Advertisement