പിങ്ക് ബോൾ ടെസ്റ്റിൽ കോഹ് ലിക്ക് തകർപ്പൻ റെക്കോർഡ്, പോണ്ടിങ്ങിനെ പിന്നിലാക്കി, പട്ടികയിൽ മറ്റൊരു ഇന്ത്യൻ നായകനുമില്ല

29

കൊൽക്കത്ത: ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ചരിത്രം കുറിച്ച പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യൻ താരങ്ങളിൽ നിന്ന് വന്നത്. ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനം എതിരാളികൾക്ക് മേൽ ആധിപത്യം ഉറപ്പിക്കുന്നതിനൊപ്പം മറ്റൊരു റെക്കോർഡിലേക്കും ഇന്ത്യൻ നായകൻ എത്തി.

Advertisements

അതിവേഗത്തിൽ 5000 റൺസ്. നായകനായി ടെസ്റ്റിൽ കോഹ് ലി വാരിക്കൂട്ടിയ റൺസ് 5000 പിന്നിട്ടു. ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ 32 റൺസ് പിന്നിട്ടപ്പോഴാണ് കോഹ് ലിയെ തേടി റെക്കോർഡ് എത്തിയത്. നായകനായി 5000 ടെസ്റ്റ് റൺസിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ താരവുമായി കോഹ് ലി.
86 ഇന്നിങ്സുകളിൽ നായകനായി ബാറ്റേന്തിയാണ് കോഹ് ലി 5000 റൺസ് പിന്നിട്ടത്.

ടെസ്റ്റിൽ നായകനായി നിന്ന് 5000 റൺസ് പിന്നിട്ട മറ്റ് ആറ് താരങ്ങളേക്കാൾ വേഗത്തിലാണ് കോഹ് ലി ഈ നേട്ടത്തിലേക്ക് എത്തിയത്. 5000 ടെസ്റ്റ് റൺസ് തികയ്ക്കാൻ 53 ടെസ്റ്റുകളാണ് കോഹ് ലിക്ക് വേണ്ടിവന്നത്.

ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് വേണ്ടിവന്നത് 54 ടെസ്റ്റുകളും, 97 ഇന്നിങ്സും. ബാക്കിയുള്ള നാല് നായകന്മാർക്കും ഈ നേട്ടത്തിലേക്കെത്താൻ 100ൽ കൂടുതൽ ഇന്നിങ്സ് വേണ്ടിവന്നു. 130 ഇന്നിങ്സിൽ നിന്ന് 5000 റൺസ് കണ്ടെത്തിയ സ്റ്റീഫൻ ഫ്ലെമിങ്ങാണ് ലിസ്റ്റിൽ ഏറ്റവും പിന്നിൽ.

106 ഇന്നിങ്സിൽ നിന്ന് 5000 റൺസ് കണ്ടെത്തിയ ക്ലിവ് ലോയ്ഡ്, 110 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗ്രെയിം സ്മിത്ത്, 116 ഇന്നിങ്സിൽ നിന്ന് 5000 കണ്ടെത്തിയ അലൻ ബോർഡർ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് നായകർ.

Advertisement