ധോണി മാറിനിൽക്കുന്നത് 2010നു ശേഷം ആദ്യം: വിശദീകരണവുമായി സുരേഷ് റെയ്‌ന

20

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചൈന്നൈ സൂപ്പർ കിംഗ്‌സിനായി ഐപിഎല്ലിൽ ടോസ് ചെയ്യാൻ എത്തിയത് നായകൻ ധോണിക്ക് പകരം സുരേഷ് റെയ്‌നയായിരുന്നു.

Advertisements

2010നു ശേഷം ആദ്യമായാണ് ധോണി ചെന്നൈക്കായി ഒരു മത്സരം കളിക്കാതിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബാറ്റിംഗിനിടെ പുറംവേദന അനുഭവപ്പെട്ടിരുന്നു.

ധോണിയുടെ പരിക്കിനെക്കുറിച്ച് ആരാധകർ ആശങ്കപ്പെട്ടിരിക്കെ ധോണിയുടെ അഭാവത്തിനുള്ള കാരണം സുരേഷ് റെയ്‌ന തന്നെ വ്യക്തമാക്കി.

പുറംവേദന അനുഭവപ്പെട്ട ധോണിക്ക് മുൻകരുതലെന്ന നിലയിൽ ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചതാണെന്ന് ഹൈദരാബാദിനെതിരെ ടോസ് നേടിയശേഷം റെയ്‌ന പറഞ്ഞു.

ധോണി അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നും റെയ്‌ന വ്യക്തമാക്കി. എട്ടു കളികളിൽ ഏഴു ജയം നേടിയ ചെന്നൈ 14 പോയന്റുമായി പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടടുത്താണ്.

ധോണിക്ക് പകരം സാം ബില്ലിംഗ്‌സാണ് ഇന്ന് ചെന്നൈക്കായി ഇറങ്ങിയത്. ബില്ലിംഗ്‌സിന് റൺസൊന്നും നേടാനായില്ല.

Advertisement