ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ലോകകപ്പ് മത്സരം മഴയിൽ മുങ്ങുമെന്ന് റിപ്പോർട്ട്.
മത്സരം നടക്കേണ്ട ഓവലിൽ ഞായറാഴ്ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
Advertisements
  
ഓവലിൽ ഇപ്പോഴും മഴ തുടരുകയാണ്. ലണ്ടനിൽ എത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും വെള്ളിയാഴ്ച ആദ്യ പരിശീലനം നടത്താനായില്ല.
ഇന്ന് 10 മണിക്കായിരുന്നു പരിശീലനം. മഴ കനത്തതോടെ അധികൃതർ ഗ്രൗണ്ട് മൂടിയിട്ടു. ഇതോടെ ഹോട്ടൽ മുറിയിൽ സമയം കളയുകയായിരുന്നു താരങ്ങൾ.
ഓസ്ട്രേലിയൻ ടീമിനും പരിശീലനം നടത്താൻ കഴിഞ്ഞില്ല. ശനിയാഴ്ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്.
മഴ ശക്തമായാൽ ഞായറാഴ്ച നടക്കേണ്ട ഇന്ത്യ – ഓസ്ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.
Advertisement 
  
        
            








