രവീന്ദ്ര ജഡേജ അർധ സെഞ്ചുറിയടിച്ചപ്പോൾ രോഹിത്ത് ശർമ്മ പ്രതികരിച്ചത് ഇങ്ങനെ

23

സെമിഫൈനലിൽ കിവീസിനോട് തോറ്റ് ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടക്കാതെ പുറത്തായപ്പോഴും ടീമിന് ആശ്വാസമായത് ആക്രമിച്ച് കളിച്ച ജഡേജയും പൊരുതി നിന്ന ധോണിയുമായിരുന്നു.

എട്ടാം വിക്കറ്റിൽ ഇറങ്ങിയ ജഡേജ 59 പന്തിൽ നിന്നും 77 റൺസെടുത്ത ശേഷമാണ് പുറത്തായത്. നിർണായകഘട്ടത്തിൽ അവസരത്തിനൊത്ത് ഉയർന്ന ജഡേജ 39 പന്തിൽ നിന്നാണ് അർധസെഞ്ചുറി നേടിയത്. സമ്മർദ്ദങ്ങളെ അതിജീവിച്ച് താരം അർധസെഞ്ചുറി നേടിയപ്പോൾ ഇന്ത്യയുടെ ഡ്രസിംഗ് റൂമിൽ നിന്നും വലിയ ആവേശമുയർന്നു.

Advertisements

ജഡേജ അർധസെഞ്ചുറി നേടിയ സമയത്ത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ ഒരു പ്രത്യക പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രത്യക രീതി.യിൽ കൈകൊണ്ട് ആക്ഷൻ കാണിച്ചായിരുന്നു രോഹിത് സന്തോഷം പങ്കുവെച്ചത്.

നേരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളായിരുന്നു ജഡേജയ്ക്ക് നേരിടേണ്ടി വന്നത്.

മുൻ ഇന്ത്യൻ താരവും കമൻറേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ജഡേജയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ജഡേജ ഒരു ‘തട്ടിക്കൂട്ട്’ കളിക്കാരനാണെന്നും ഏകദിന ടീമിൽ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നുമായിരുന്നു മഞ്ജരേക്കറിന്റെ അഭിപ്രായപ്രകടനം. ഇതിനെല്ലാം മറുപടിയായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.

Advertisement