റോബിൻ ഉത്തപ്പയുടെ മെല്ലെപ്പോക്കോ കൊൽക്കത്തയുടെ തോൽവിക്ക് കാരണം; പൊങ്കാലയുമായി ആരാധകർ

23

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ കൊൽക്കത്തക്കായി ആന്ദ്രെ റസലും നിതീഷ് റാണയും പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് കണ്ട ആരാധകരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.

ഒരു മൂന്ന് പന്ത് കൂടി ഉണ്ടായിരുന്നെങ്കിൽ റസലും റാണയും ചേർന്ന് കൊൽക്കത്തയെ ജയത്തിലെത്തിച്ചേനെയെന്ന്.

Advertisements

85 റൺസെടുത്ത റാണയും 65 റൺസെടുത്ത റസലും ചേർന്ന് കൊൽക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിക്കുന്നതിന്റെ വക്കത്തെത്തിയെങ്കിലും ഒടുവിൽ കാലിടറി.

ഈ സാഹചര്യത്തിലാണ് കൊൽക്കത്തക്കായി മധ്യനിരയിൽ ബാറ്റിംഗിനിറങ്ങിയ റോബിൻ ഉത്തപ്പയുടെ മെല്ലെപ്പോക്കിനെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തുന്നത്.

മൂന്ന് വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായ കൊൽക്കത്തയെ റാണയും ഉത്തപ്പയും ചേർന്ന് കരകയറ്റിയെങ്കിലും ഇതിൽ ഉത്തപ്പയുടെ പങ്ക് വളരെ ചെറുതായിരുന്നു.

214 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ വേണ്ട വേഗം ഉത്തപ്പയുടെ ഇന്നിംഗ്‌സിനുണ്ടായിരുന്നില്ല. 20 പന്തുകൾ നേരിട്ട ഉത്തപ്പ ഒമ്പത് റൺസെടുത്ത് മടങ്ങുകയും ചെയ്തു.

ഉത്തപ്പ നഷ്ടമാക്കിയ പന്തുകൾ അന്തിമഫലത്തിൽ നിർണായകമാവുകയും ചെയ്തു. ഇതോടെയാണ് വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്.

Advertisement