പന്തിനെ വിടാതെ പെയിനിന്റെ ഭാര്യ; പുതിയ ട്വിസ്റ്റ് ഇങ്ങനെ!

34

പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ ടിം പെയിന്‍ ഋഷഭ് പന്ത് സ്ലെഡ്ജിങ്ങ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്.

Advertisements

തന്റെ കുട്ടികളെ നോക്കാന്‍ ബേബി സിറ്ററായി വീട്ടില്‍ വരാമോ എന്ന് ടിം പെയിന്‍ പന്തിനോട് ചോദിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ‘ചര്‍ച്ചകള്‍’ക്ക് വഴിവെച്ചിരുന്നത്.

തുടര്‍ന്ന് അങ്ങോട്ടും ഇങ്ങോട്ടും വാക്ക്പോര് നടത്തുന്നത് കമേന്ററി മൈക്കില്‍ വരെ പുറത്ത് വിട്ടിരുന്നു. ഇതിനിടയില്‍ പന്തിനെ ട്രോളി പെയിനിന്റെ ഭാര്യ ബോണ്‍ പെയിനും രംഗത്ത് വന്നിരുന്നു.

ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ ഓസ്ട്രേലിയയില്‍ നിന്നും വിമാനം കയറിയെങ്കിലും ബേബി സിറ്റര്‍ വിവാദത്തിന്റെ തീയടങ്ങിയിട്ടില്ല. ഇപ്പോഴിതാ പന്തിനെ ട്രോളി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഐസിസി തന്നെ.

ഏറ്റവും മികച്ച ഭാവി താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷമാണ് പന്തിനെ പുകഴ്ത്തി ട്രോളുമായി ഐസിസി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.

2018ലെ ഏറ്റവും മികച്ച ഭാവി താരത്തിനുള്ള പുരസ്‌കാരം നേടിയ പന്തിന് എല്ലാ വിധ ആശംസകളും എന്നെഴുതിയ ഒരു ബാനറിന് താഴെ ബോണ്‍-പെയിന്‍ ദമ്പതികളുടെ മക്കളെ മടിയിലിരുത്തി ബെസ്റ്റ് ബേബി സിറ്റര്‍ ട്രോഫിയുമായി പന്ത് ഇരിക്കുന്ന ഫോട്ടോയാണ് ഐസിസി ട്വിറ്ററില്‍ പങ്കുവെച്ചത്.

എന്തായാലും ബോണിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ട്വീറ്റിന് വമ്പന്‍ സ്വീകരണമാണ് ക്രിക്കറ്റ് ആരാധകരും പന്ത് ആരാധകരും നല്‍കുന്നത്.

ഐസിസിയുടെ എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് സ്വന്തമാക്കിയത്.

ഏകദിനത്തിലും, ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച 2018 ലെ തകര്‍പ്പന്‍ പ്രകടനമാണ് പന്തിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Advertisement