എന്റമ്മയോട് കളിച്ചാല്‍ ദൈവം ചോദിക്കും: ദീപാ നിശാന്തിനെ തേച്ചൊട്ടിച്ച് ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി

44

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്ത് പ്രശസ്ത കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച വിവാദമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച. കോളേജ് അധ്യാപകസംഘടനയായ എകെപിസിടിഎയുടെ മാസികയില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പേരില്‍ വന്ന കവിത വര്ഷങ്ങള്‍ക്കു മുന്‍പ് എസ് കലേഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതായിരുന്നു.

Advertisements

എന്നാല്‍ ശ്രീചിത്രന്‍ എന്ന സുഹൃത്ത് തന്നെ തെറ്റിധരിപ്പിച്ചതാണെന്നായിരുന്നു ദീപ നിഷാന്തിന്റെ വാദം .
ഇതിനെ തുടര്‍ന്ന് ദീപയെ കോപ്പിയടിക്കാരി എന്ന പേരിലാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. ദീപയടി എന്നൊരു പ്രയോഗം പോലും പലരും ഹാസ്യ രൂപേണ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

ഈ അവസരത്തില്‍ മുന്‍പുണ്ടായ ഒരു സംഭവത്തിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും. എന്റെ അമ്മയോട് കളിച്ചാല്‍ ദൈവം ചോദിക്കും എന്നാണ് ഉത്തരയുടെ പോസ്റ്റ്.

സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍മിള ഉണ്ണി നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. അന്ന് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങില്‍ ഊര്‍മിള ഉണ്ണിയും ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഊര്‍മിളയുടെ പരമാര്‍ശം വിവാദമായതോടെ ഇനങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തി . അന്ന് സംഭവത്തില്‍ പ്രതികരിക്കാതിരുന്ന ഊര്‍മിള ഉണ്ണി , ദീപ വിവാദത്തില്‍ പെട്ടപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്നു എന്റെ ജാതകത്തില്‍ ഉണ്ടെന്നു തോന്നുന്നു എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പങ്കു വച്ചുകൊണ്ട് എന്റമ്മയോട് കളിച്ചാല്‍ ദൈവം ചോദിക്കുമെന്ന് ഉത്തരയും കുറിച്ചു . എന്തായാലും ഇരുവരുടെയും പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

Advertisement