ഞെട്ടിച്ച് മീടു വുമായി നടി ശോഭനയും, പോസ്റ്റ് ഇട്ട് മിനിട്ടുകള്‍ക്ക് അകം സംഭവിച്ചത് ഇങ്ങനെ

27

സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലുമായി ഇപ്പോള്‍ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന മീ ടൂ കാമ്പയില്‍ മലയാളത്തിലും എത്തിയിട്ട് കുറച്ചു നാളായി.

Advertisements

മലയാളത്തിലെ തന്നെ ചില നടിമാര്‍, നടന്മാര്‍ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷന്‍ കോണ്‍ട്രോളറുടെ കൂടെ ജോലി ചെയ്ത ഷെറിന്‍ സ്റ്റാന്‍ലി, നടന്‍ അലെന്‍സിയര്‍, മുകേഷ് എന്നിവര്‍ക്കെതിരെയൊക്കെ മീ ടൂ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മീ ടൂ കാമ്പയിനിന്റെ ഭാഗമാവുകയാണ് താനും എന്ന സൂചനയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടിയും പ്രശസ്ത നര്‍ത്തകിയുമായ ശോഭന നല്‍കിയത്. തന്റെ ഫേസ്ബുക് പേജില്‍ മീ ടൂ കാമ്പയിനിന്റെ ഹാഷ് ടാഗ് ഇട്ടതിനു ശേഷം കുറച്ചു കഴിഞ്ഞു ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു കളയുകയാണ് ശോഭന ചെയ്തത്.

ഏകദേശം അര മണിക്കൂറോളം മീ ടൂ ഹാഷ് ടാഗ് ശോഭയുടെ ഫേസ്ബുക് പേജില്‍ കിടന്നു. ഹാഷ് ടാഗ് മാത്രം ആയി കണ്ടത് ആളുകളെ ചിന്താ കുഴപ്പത്തിലുമാക്കി. അതിനെ തുടര്‍ന്ന് കുറച്ചു സമയം കഴിഞ്ഞു എ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്.

നിലവില്‍ സജീവമായിരിക്കുന്ന മീ ടു ക്യാംപെയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നു കുറച്ചു ആളുകള്‍ പറയുമ്പോള്‍, ശോഭനക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി ചിലര്‍ ഈ പോസ്റ്റിനെ കണക്കാക്കുന്നു.

മലയാളംതമിഴ് ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി താരങ്ങള്‍ മീ ടു തുറന്നുപറച്ചിലുകളുമായി രംഗത്തുവരുന്ന സാഹചര്യത്തില്‍ ശോഭനയുടെ ഈ ഫേസ്ബുക് പോസ്റ്റും തുടര്‍ന്നുള്ള അതിന്റെ പിന്‍വലിക്കലും ഏറെ വിവാദം സൃഷ്ടിക്കുകയാണ് ഇപ്പോള്‍. ഏതായാലും ആളുകള്‍ക്കിടയില്‍ വലിയ ചിന്താ കുഴപ്പം തന്നെ തന്റെ ഫേസ്ബുക് പോസ്റ്റ് കൊണ്ട് ശോഭന ഉണ്ടാക്കി കഴിഞ്ഞു.

Advertisement