ആ ചരിത്രനേട്ടവും സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ: ഇതിഹാസങ്ങളെയെല്ലാം പിന്നിലാക്കി വിരാട് കോഹ്‌ലി

43

ഏകദിന ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി തിരുത്തിയെഴുതുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തമാക്കിയത് ചരിത്രനേട്ടം. ഒരു ദശകത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയുമായി ടീമിന്റെ വിജയശിൽപിയായ കോഹ് ലി സ്വന്തം പേരിലാക്കിയത്.

Advertisements

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 20052 റൺസാണ് കോലിയുടെ പേരിലുള്ളത്. ഇതിൽ 20,018 റൺസും കോഹ് ലി നേടിയത് കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു. ഒരു ദശകത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിന്റെ പേരിലായിരുന്നു.

2000 മുതലുള്ള 10 വർഷക്കാലത്തിനുള്ളിൽ പോണ്ടിംഗ് 18,962 റൺസ് നേടിയതായിരുന്നു ഒരു ദശകത്തിലെ ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ റൺവേട്ട. ഇത് കോഹ് ലി നേരത്തെ മറികടന്നിരുന്നു. ഇപ്പോഴിതാ ഒരു ദശകത്തിൽ തന്നെ 20000 റൺസെന്ന ചരിത്രനേട്ടവും കോലി സ്വന്തം പേരിലാക്കിരിക്കുന്നു.

2000 മുതലുള്ള 10 വർഷ കാലയളവിൽ 16,777 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസ്, മഹേല ജയവർധനെ(16,304),കുമാർ സംഗക്കാര(15,999) എന്നിവരാണ് കോലിയുടെ പിന്നിലുള്ളത്. 2000 മുതലുള്ള 10 വർഷക്കാലത്തിനിടെ 15,962 റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കൽ ആറാം സ്ഥാനത്താണ്.

Advertisement