അ​ടൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ കമിതാക്കളായ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍

18

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ കമിതാക്കളായ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​യ​ന്പ​ത്തൂ​രി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Advertisements

അ​ടൂ​ര്‍ മു​ന്നാ​ളം ഇ​ട​ക്കെ​ട്ടും വി​ള​വീ​ട്ടി​ല്‍ അ​മ​ല്‍ പി. ​കു​മാ​ര്‍ (19) അ​ടൂ​ര്‍ അ​മ്മ​ക​ണ്ട​ക​ര ഹൈ​സ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ സു​ധീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷി​ന്‍റെ മ​ക​ള്‍ സൂ​ര്യ എ​സ്.​നാ​യ​ര്‍ ( 18) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കോ​യ​ന്പത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ റ്റി​എ​ന്‍ ന​ഗ​റി​നു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ട വി​വ​രം പ്ര​ദേ​ശ​വാ​സി​കള്‍ ​റെ​യി​ല്‍​വേ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ല്‍ പ​ഠി​ക്കു​ന്ന അ​ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ണ്ടാ​യി​രു​ന്നു. കാ​ര്‍​ഡി​ന്‍റെ ചി​ത്രം റെ​യി​ല്‍​വേ പോ​ലീ​സ് വാ​ട്ട്സ്‌ആ​പ്പി​ലൂ​ടെ അ​ടൂ​ര്‍ പോ​ലീ​സി​നു കൈ​മാ​റി​യാ​ണ് മ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഒ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വ​ര്‍.

Advertisement