ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പൊലീസിന് വിവരം ലഭിച്ചു: പുതിയ ട്വിസ്റ്റ് ഇങ്ങനെ

22

കോട്ടയം: കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പൊലീസ് പ്രത്യേകാന്വേഷണ സംഘത്തെ അറിയിച്ചതായി റിപ്പോർട്ട്.

Advertisements

മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയുടെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിന് സൂചന ലഭിച്ചു എന്നാണ് മംഗളം വാർത്തയിലുള്ളത്.

ജസ്നയെ കാണാതായിട്ട് ഇപ്പോൾ പത്തു മാസത്തോളമായി. 2018 മാർച്ച് 22നായിരുന്നു തിരോധാനം. കർണാടക, തമിഴ്നാട് പൊലീസ് സേനകളുമായി ചേർന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.

ജസ്ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ് ഇപ്പോഴെന്നാണ് മംഗളത്തിന്റെ റിപ്പോർട്ട്.

ഇതിന്റെ കാരണം വ്യക്തമല്ല. അജ്ഞാതവാസത്തിനു പിന്നിൽ ചില സ്ഥാപനങ്ങൾക്ക് പങ്കുണ്ടെന്ന അനുമാനം പൊലീസിനുണ്ടായിരുന്നു.

അമ്മായിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ്‌ ജെസ്‌ന വീടുവിട്ടിറങ്ങിയത്‌. മരിക്കാന്‍ പോകുന്നു എന്ന അവസാന മൊെബെല്‍ ഫോണ്‍ സന്ദേശം കോട്ടയം, മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണു ജെസ്‌ന അയച്ചത്‌. യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല.

Advertisement