കേരളത്തില്‍ ആദ്യമായി ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി, കോടികള്‍ നഷ്ടം, പ്രതിഷേധം ശക്തം

89

പള്ളിക്കല്‍: കേരളത്തില്‍ ആദ്യമായി സോയില്‍ സ്റ്റബിലൈസേഷന്‍ ആന്റ് റീ സൈക്ലിങ്ങ് എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ വെട്ടിപ്പൊളിച്ച് സഞ്ചാര യോഗ്യം അല്ലാതെയാക്കിയെന്ന് ആരോപണം.

Advertisements

ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റര്‍ റോഡാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്താനത്തില്‍ നവീകരിക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ നന്നാക്കാനെന്നു ജെസിബി ഉപയോഗിച്ചു വലിയ കുഴികള്‍ ഉണ്ടാക്കുകയായിരുന്നു.

താറുമാറായ റോഡില്‍കൂടി ഇപ്പോള്‍ സഞ്ചരിക്കുന്നവരുടെ നടു ഒടിയുകയാണെന്നാണ് ആരോപണം. കുടിവെള്ളം അനിവാര്യമാണെന്നിരിക്കിലും കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡ് ഇത്തരത്തില്‍ നശിപ്പിക്കുന്നത് നാടിന്റെ തന്നെ സ്വപ്ന പദ്ധതി ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ദയില്‍ പെടുത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയില്‍ ഇവിടുത്തുകാര്‍ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റര്‍ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. പതിനഞ്ച് വര്‍ഷമാണ് റോഡിന്റെ ഗ്യാരന്റെ കാലാവധി എന്നിരിക്കെയാണ് ഇങ്ങനെ റോഡ് കുത്തിപ്പൊളിച്ച് നശിപ്പിച്ചിരിക്കുന്നത്.

പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി പള്ളിക്കല്‍ തെറ്റിക്കുഴിയില്‍, വൃന്ദാവനം പടി, പള്ളിക്കല്‍ വൈദ്യുതി ഓഫീസിനു സമീപത്തുള്ള റോഡുകളാണ് ജല അതോറിറ്റി പൊളിച്ചത്. റോഡ് പണിയുടെ അവസാനഘട്ടമായ സാഹചര്യത്തിലാണ് ജല അതോറിറ്റി പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി റോഡ് വെട്ടിപൊളിച്ചത്. സോയില്‍ സ്റ്റബിലൈസേഷന്‍ ആന്റ് റീ സൈക്ലിങ്ങ് എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന റോഡിന് 15 വര്‍ഷമാണ് ഗ്യാരന്‍ിയുള്ളത്.

നിലവില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് അഞ്ച് കിലോമീറ്റര്‍ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. ഇതാണ് ജല അതോറിറ്റി വെട്ടിപൊളിച്ചത്. ഈ മാസം മൂന്നിന് നിര്‍മ്മാണം തുടങ്ങിയ റോഡാണ് പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വാട്ടര്‍ അതോറിറ്റി നശിപ്പിച്ചത്.

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അറ്റകുറ്റ പണി നടക്കുന്നതിനിടെ പല ഭാഗങ്ങളിലും പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. ഇതോടെ ജല അതോറിറ്റി അധികൃതര്‍ പൈപ്പ് ലൈന്‍ അടച്ചു. ഇതേ തുടര്‍ന്ന് പള്ളിക്കല്‍ വില്ലേജിലെ ജലവിതരണവും മുടങ്ങി. 20 ദിവസത്തിലധികമായി ജല വിതരണം പുനസ്ഥാപിക്കുന്നതിന് സാധികാതെ വന്നതോടെ വലിയ പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ഇതോ തുടര്‍ന്നാണ് റോഡ് വെട്ടിപൊളിച്ച് പൈപ്പ് നന്നാക്കാന്‍ ജല അതോറിറ്റി അധികൃതര്‍ രംഗത്ത് വന്നത്. ഇരു വകുപ്പുകളും തമ്മില്ലുള്ള ഏകോപനയില്ലായ്മ കാരണം വലയുന്നത് പൊതുജനങ്ങളാണ്.

നാട്ടുകാരനായ വൈശാഖ് മോഹനന്‍ എന്ന യുവാവാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈശൈഖിന്റെ കുറിപ്പ് ഇങ്ങനെ:

കേരളം മുഴുവൻ ഉറ്റു നോക്കിയ ജർമ്മൻ സാങ്കേതിക വിദ്യയിൽ കേരളത്തിൽ ആദ്യമായി നിർമ്മാണം ആരംഭിച്ച റോഡ് നിർമ്മാണ പ്രവർത്തനം പൂർത്തിയാവുന്നതിനു മുമ്പു തന്നെ പൂർണ്ണമായും നിർമ്മിച്ച ഭാഗങ്ങളിൽ jcb ഉപയോഗിച്ചു കുഴിച്ചു കുടിവെള്ള പൈപ്പുകൾ നന്നാക്കിനെന്നു പറഞ്ഞ് താറുമാറാക്കുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് ,കുടിവെള്ളം അനിവാര്യമാണെന്നിരിക്കിലും km 1 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റോഡ്‌ ഇത്തരത്തിൽ നശിപ്പിക്കുന്നത് നാടിന്റെ തന്നെ സ്വപ്ന പദ്ധതി ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്, ഈ വിവിരം ബഹു: മന്ത്രി ശ്രദ്ധയിൽ പെടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് തകർന്ന റോഡിലൂടെ ഏറെനാൾ സഞ്ചരിച്ചു നടുവൊടിഞ്ഞൊരു പള്ളിക്കൽകാരൻ

ഒരുകിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ഒരുകോടി രൂപ വീതം ചിലവാക്കിയാണ് അഞ്ച് കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആനയടി കൂടല്‍ റോഡ് നവികരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റ് റോഡികളും ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

Advertisement